Image

സാമൂഹിക വിരുദ്ധര്‍ കെഎസ്‌ഇബി ഡാം തുറന്നുവിട്ടു; വെള്ളം പുറത്തേക്കൊഴുകിയത്‌ അര മണിക്കൂറോളം

Published on 13 March, 2019
സാമൂഹിക വിരുദ്ധര്‍ കെഎസ്‌ഇബി ഡാം തുറന്നുവിട്ടു; വെള്ളം പുറത്തേക്കൊഴുകിയത്‌ അര മണിക്കൂറോളം
പത്തനംതിട്ട: വൈദ്യുതി ബോര്‍ഡിന്റെ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടു.

അര മണിക്കൂറോളമാണ്‌ ഡാമില്‍ നിന്ന്‌ വെള്ളം പുറത്തേക്ക്‌ ഒഴുകിയത്‌. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിന്‌ തീയിട്ടിട്ടുണ്ട്‌.

ഇന്നലെ രാത്രിയാണ്‌ സംഭവം. വെള്ളപ്പാച്ചില്‍ കണ്ട്‌ സമീപ വാസി കെഎസ്‌ഇബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കെഎസ്‌ഇബി ജീവനക്കാരെത്തിയാണ്‌ ഷട്ടര്‍ അടച്ചത്‌. വെച്ചൂച്ചിറ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക