Image

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി 'പണിമുടക്കി'

Published on 13 March, 2019
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി 'പണിമുടക്കി'

ന്യൂഡല്‍ഹി: ലോകവ്യാപകമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. ബുധനാഴ്ച വൈകിട്ട് മുതലാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചത്. ഇന്ത്യ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടു.

ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതോടെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. മറ്റുചിലര്‍ക്ക് ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനോ ന്യൂസ് ഫീഡ് വായിക്കാനോ കഴിഞ്ഞില്ല.

ഫെയ്‌സ്ബുക്കിനൊപ്പം ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനംനിലച്ചതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഫീഡ് റീഫ്രഷാകുന്നില്ലെന്നും പ്രവര്‍ത്തനംനിലച്ചെന്നും ഉപയോക്താക്കള്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മൊബൈല്‍, ഡെസ്‌ക്ടോപ് സൈറ്റുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നില്ല. അതേസമയം, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഇതുവരെ തകരാറൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക