Image

പ്രവാസികള്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം: സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

Published on 13 March, 2019
പ്രവാസികള്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം: സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍
മനാമ: നാടിനെയും കുടുംബത്തെയും വിട്ടു രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന മുഴുവന്‍ പ്രവാസികള്‍ക്കും സ്വന്തം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇനിയും അവസരമൊരുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. 

രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്‌പോള്‍ പ്രവാസി സമൂഹം നിസംഗരാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇത്രയൊക്കെ പുരോഗതി നേടിയിട്ടും പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി വോട്ടുചെയ്യാന്‍ ഇത്തവണയും അവസരമൊരുക്കിയിട്ടില്ല. സുപ്രിം കോടതി ഇടപെടലിനെ തുടര്‍ന്ന് പകരക്കാരനെ ഉപയോഗിച്ച് പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയിട്ടില്ല. 

വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് വിദേശ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യം ഭരിച്ചവരും ഭരിക്കുന്നവരുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി നിരവധി പ്രവാസി സംഘടനകളുണ്ടെങ്കിലും മറ്റെല്ലാ ആവശ്യങ്ങളും പോലെ ഇതും പരിഹരിക്കപെടാതെ കിടക്കുകയാണ്. ഇത് ജനാധിപത്യ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും എത്രയും പെട്ടെന്ന് പ്രവാസികള്‍ക്ക് അവരവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ വോട്ടു ചെയ്യാന്‍ സംവിധാനം വേണ്ടതുണ്ടെന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക