Image

വിമാന യാത്രക്കാര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തുന്നു

Published on 13 March, 2019
വിമാന യാത്രക്കാര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തില്‍ കൂടി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തുവാന്‍ ആലോചന. ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ കുവൈത്തില്‍നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എട്ടു ദിനാര്‍ അധികം നല്‍കേണ്ടി വരും. 

ഏപ്രില്‍ ഒന്നിന് ശേഷം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിനൊപ്പം സര്‍വിസ്ചാര്‍ജ് കൂടി ഈടാക്കണമെന്ന് വിമാനക്കന്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചതായാണ് വിവരം. കുവൈത്ത് പൗരന്മാര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും രണ്ടു വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും സര്‍വീസ്ചാര്‍ജ് നല്‍കേണ്ടിവരില്ല. കുവൈത്തില്‍നിന്നും നാടുകടത്തപ്പെടുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക