Image

മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു

അനിൽ പെണ്ണുക്കര Published on 13 March, 2019
മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു
ചിക്കാഗോ: 2018-ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി രതീദേവിക്ക് സമ്മാനിച്ചു .ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ മുട്ടത്തുവര്‍ക്കിയുടെ മരുമകളും എഴുത്തുകാരിയുമായ അന്നാ മുട്ടത്ത് അവാര്‍ഡ് സമ്മാനിച്ചു .അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .

ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറല്‍ രാജേശ്വരി ചന്ദ്രശേഖരന്‍ ,ഇല്ലിനോയി സ്റ്റേറ്റ് പ്രതിനിധി ലീലാ ജോസഫ്, മുട്ടത്തു വര്‍ക്കിയുടെ ചെറുമകള്‍ ജെയിന്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ പ്രതിനിധികള്‍, ചിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സാന്നിദ്ധ്യം പുരസ്‌കാര ചടങ്ങിന് മാറ്റുകൂട്ടി.
രതീദേവിയുടെ 'മഗ്ദലീനയുടേയും (എന്റെയും) പെണ്‍ സുവിശേഷം ' എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത് .മലയാളത്തിലെ മികച്ച നോവലിന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് നല്‍കിയത് . മലയാള സാഹിത്യത്തില്‍ മുട്ടത്ത് വര്‍ക്കിയുടെ സ്ഥാനവും,അദ്ദേഹത്തിന്റെ രചനകള്‍ സാധാരണക്കാരായ വായനക്കാരെ പുസ്തക പ്രേമികളാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചതായി അന്ന മുട്ടത്ത് അവാര്‍ഡ് സമര്‍പ്പണ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു .

രതിദേവിയുടെ നോവല്‍ മറ്റുള്ള നോവലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു രചനയാണിത്. രണ്ടായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന മഗ്ദലിനയും ഇന്നിന്റെ പ്രതീകമായ ലക്ഷ്മിയും തമ്മിലുള്ള സംവേദനം പുതിയ രചനാ തന്ത്രത്തിന് ഉദാഹരണമാണ്.ഒരു ക്ലാസിക് സ്വഭാവവും, കാവ്യാത്മകമായ ഭാഷയും ഉപയോഗിച്ച് ചരിത്രത്തിന്റെ അപനിര്‍മ്മാണം കൂടിയായി ഈ കൃതിയെ മാറ്റാന്‍ രതീദേവിക്ക് കഴിഞ്ഞതിനാണ് രതിദേവിക്ക അവാര്‍ഡ് നല്‍കുന്നത് .ഞങ്ങള്‍ ജൂറി മെമ്പര്‍മാരുടെ അഭിപ്രായം വിശദീകരിച്ചു പറഞ്ഞാല്‍ മനുഷ്യ സംസ്‌കാരങ്ങളുടെ ഏത് സമയത്തും വളരെ അനിവാര്യമായ, നിശബ്ദമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ ഇടങ്ങളെ സമൂഹത്തിന് കാട്ടിക്കൊടുക്കുവാന്‍ തന്റെ രചനകള്‍ ഉപയോഗിക്കുന്ന എഴുത്തുകാരിയാണ് രതീദേവി.അന്ന മുട്ടത്ത് പറഞ്ഞു .

മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയ എഴുത്തുകാരനും ,മാധ്യമപ്രവര്‍ത്തകനുമായിരുന്ന മുട്ടത്ത് വര്‍ക്കിയുടെ പേരിലുള്ള നോവല്‍ അവാര്‍ഡ് തന്റെ പുസ്തകത്തിനു ലഭിച്ചതില്‍ അഭിമാനിക്കുന്നതായും,അതില്‍ സന്തോഷിക്കുന്നതായും മറുപടി പ്രസംഗത്തില്‍ രതീദേവി പറഞ്ഞു .

ഈ പുസ്തകം വ്യംഗ്യമായി മുന്നോട്ടു വെക്കുന്ന ഒന്ന് അത് മനുഷ്യ സംസ്‌കാരങ്ങളുടെ ഏതൊരു ദേശാസന്ധികളിലും അനിവാര്യമായ ഏറെ ശക്തവും എന്നാല്‍ നിശബദ്ധവുമായ സ്ത്രീ സാന്നിധ്യത്തിന്റെ ഇടങ്ങളാണ്. കാലം അവശ്യപ്പെടുന്ന സ്ത്രീത്വത്തിന്റെ ആ നിശബ്ത സാന്നിധ്യം ഇന്ന് നിര്‍ഭയത്തിന്റെ ഒപ്പം യാഥാര്‍ഥ്യബോധത്തിന്റെ ഒരു അവസ്ഥയിലേക്ക് വായനക്കാരനെ ചിന്തിപ്പിക്കാനല്ല ഇടമാണ് നല്‍കുന്നത് .

താന്‍ ഈ നോവല്‍ എഴുതുമ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെകുറിച്ചും ആത്മീയഅനുഭവത്തെക്കുറിച്ചും രതി ദേവി പറയുന്നു .
'' ഇതിലെ മുഖ്യകഥാപാത്രമായ മേരി മഗ്ദലീന തന്നില്‍ നിന്നും അകന്നുനിന്നപോള്‍ കുറെനാള്‍ ഞാന്‍ മഗ്ദലീനമടങ്ങിവരുന്നതുംകാത്തിരുന്നു ,മടങ്ങിവരാതെ ഇരുന്നപ്പോള്‍ ഈ നോവല്‍ എഴുതി പൂര്‍ത്തിയാക്കുവാന്‍കഴിയില്ലന്നു വിചാരിച്ചു വീടിന്റെ പറമ്പിലൂടെ വേറുതെ നടന്നപ്പോള്‍ എവിടെനിന്നോ ഒരു വെള്ള പ്രാവ് എന്റെ തോളില്‍ വന്നിരുന്നു അന്നൊരു ക്രിസ്തുമസ് ദിനം ആയിരുന്നു.എന്റെവീട്ടിലോ വീടിനടുത്ത് എവിടെങ്കിലുമോ വെള്ളപ്രാവിനെ വളര്‍ത്തിരുന്നതുംഇല്ലായിരുന്നു. നോവല്‍ പെട്ടന്ന് എഴുതി ത്തീരാന്‍ ഇതും ഒരു കാരണമായി.
ഇതിലെ നായകനായ ജീസസ്സിന്റെ കുരിശാരോഹണംഅതെ തീവ്രതയോടെ അവിഷ്‌കരിക്കനായി ആറുമാസം കാത്തിരുന്നിരുന്നിട്ടാണ്,ഏപ്രില്‍ മാസത്തിലെ അതെ ദിവസം അതെസമയം തന്നെ എഴുതിതീര്‍ത്തത്. ചിലനേരങ്ങളില്‍ എന്റെ അത്മവിനേറ്റിരുന്ന മുറിവുകള്‍ എന്റെ ശരീരത്തിലും പ്രത്യക്ഷപെടുമായിരുന്നു,ജീസസ്സിന്റെ കെയ്യില്‍ ആണിയടിച്ച ഭാഗം ( കണ്ണുനീരോടെ)എഴുതികൊണ്ടിരുന്നപ്പോള്‍ ജീസസ്സിന്റെ രക്തം എന്റെ മുഖത്ത് ചിന്തി വീണതായി തോന്നി. എന്റെ കെയ്യികളില്‍ പെട്ടെന്ന് വേദന അനുഭവപ്പെട്ടു. അറിയാതെ നിലവിളിച്ചുപോയി.കെയ്യിലെ നീരും വേദനയുംകാരണം ഒരാഴ്ച പേനപിടിക്കാന്‍ പോലും കഴിഞ്ഞില്ല.''

ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഈ നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിനോടകം പത്തിലധികം പുരസ്‌കാരങ്ങള്‍ ഈ നോവല്‍ നേടിക്കഴിഞ്ഞു .
ആലപ്പുഴ താമരക്കുളം സ്വദേശിയായ രതീദേവി സാഹിത്യകാരി എന്നതിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയാണ്. അന്താരാഷ്ട്ര വനിതാ വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രതീദേവി പത്തുവര്‍ഷം കൊണ്ടാണ് ഈ ഈ നോവല്‍ പൂര്‍ത്തിയാക്കിയത്.
ഇംഗ്ലീഷിലും, മലയാളത്തിലും ഒരെസമയമാണ് രതിദേവി ഈ പുസ്തകം രചിച്ചത്. ഗ്രീന്‍ ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഷാര്‍ജ ബുക്ക് ഫെസ്‌റിവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവേദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ , മഗ്ദലീനയുടെ ഇരുപത്തിമൂന്നാം വംശാവലിയില്‍ പിറന്ന ലക്ഷ്മിയെന്ന കഥാപാത്രത്തിലൂടെ , അവളുടെ അനുഭവങ്ങളുടെ നേര്‍ കാഴ്ചകളിലൂടെ മഗ്ദലീന അനാവരണം ചെയ്യപ്പെടുമ്പോള്‍, ദേശത്തിനും കാലത്തിനും ഉടലുകള്‍ക്കും അതീതമായ അനുഭൂതികളുടെ വിസ്മയലോകമൊരുക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ രണ്ടായിരം വര്‍ഷങ്ങളുടെ നീണ്ടയിടവേള മഗ്ദലീനക്കും ലക്ഷ്മിക്കും ഇടയിലുണ്ടെന്ന സത്യം വാ യനയിലോരിടത്തും നമ്മെ അസ്വസ്ഥ മാക്കുന്നില്ല.മനുഷ്യമണത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ബുദ്ധിപ്രകടനം കൂടിയാണ് ഈ പുസ്തകം . തൃശൂര്‍ ഗ്രീന്‍ബുക്സാണ് നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിചിരിക്കുന്നത് .
മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക