Image

ജയ്ഷെ തലവനെ സംരക്ഷിച്ച് ചൈന; യു.എന്‍ രക്ഷാ സമിതിയില്‍ കൊടുംഭീകരന് ചൈനയുടെ സംരക്ഷണം

കല Published on 13 March, 2019
ജയ്ഷെ തലവനെ സംരക്ഷിച്ച് ചൈന; യു.എന്‍ രക്ഷാ സമിതിയില്‍ കൊടുംഭീകരന് ചൈനയുടെ സംരക്ഷണം
പുല്‍വാമ അക്രമണത്തിന്‍റെ സൂത്രധാരനും, പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്‍റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്ര രക്ഷാ സമതിയുടെ പ്രമേയം വീണ്ടും ചൈന തടഞ്ഞു. ഇതിനു മുമ്പും മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ ചൈന തടഞ്ഞിരുന്നു.
പുല്‍വാമ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ അസ്ഹറിനെ പ്രമേയം കൊണ്ടു വന്നത് ഫ്രാന്‍സും യുഎസും യുകെയും ചേര്‍ന്നാണ്. എന്നാല്‍ ചൈന ഇതിനെ തടയിടുകയായിരുന്നു. നേരത്തെ മൂന്ന് തവണ അസ്ഹറിനെതിരെ പ്രമേയം വന്നപ്പോഴും ചൈന വീറ്റോ പവര്‍ ഉപയോഗിച്ച് തടഞ്ഞിരുന്നു. 
പുല്‍വാമ അക്രമണത്തിന്‍റെ സൂത്രധാരനായ മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ റാവല്‍പിണ്ടി സൈനീക ആശുപത്രിയില്‍ ചികിത്സയിലാണെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതോടെ അസ്ഹറിനെ സംരക്ഷിക്കുന്നത് പാക് സൈന്യമാണെന്ന് വ്യക്തമായി. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അത് പാകിസ്ഥാന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കുമെന്നതിനാലാണ് ചൈന ഈ നീക്കത്തെ തടയുന്നത്. 
മസൂദ് അസ്ഹര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനും പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞു. മസൂദ് ഇപ്പോഴും പാക് സൈന്യത്തിന്‍റെ പരിചരണയില്‍ സുരക്ഷിതനായി കഴിയുന്നു എന്നാണ് വിവരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക