Image

പ്രതിരോധ കുത്തിവെപ്പു എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്‍ പ്രവശനം നിഷേധിച്ചു കോടതി ഉത്തരവ്

പി.പി. ചെറിയാന്‍ Published on 14 March, 2019
പ്രതിരോധ കുത്തിവെപ്പു എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്‍ പ്രവശനം നിഷേധിച്ചു കോടതി ഉത്തരവ്
വൈറ്റ് പ്ലെയ്ന്‍സ്: ന്യൂയോര്‍ക്ക് റോക്ക് ലാന്റ് കൗണ്ടിയില്‍ മീസെല്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പു നടത്താത്ത വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.

ചെസ്റ്റ് നട്ട് ഗ്രീന്‍ മെഡൊ വാള്‍ഡോള്‍ഫ് സ്‌ക്കൂളിലെ നാല്‍പത്തിനാലു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് കുട്ടികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി വിന്‍സന്റ് ബ്രിസെറ്റിയുടെ മുമ്പാകെ അപ്പീല്‍ നല്‍കിയത്.
റോക്ക്‌ലാന്റ് കൗണ്ടിയില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീ്ഷ്ണര്‍ പട്രീഷയാണ് കുത്തിവെപ്പു നടത്താത്ത കുട്ടികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.

ഇതിനെതിരെയായിരുന്നു അപ്പീല്‍. 2000ത്തിനുശേഷം ആദ്യമായാണ് മീസെല്‍സ് രോഗം ന്യൂയോര്‍ക്കില്‍ വ്യാപകമായത്. 145 കേസ്സുകളാണ് ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കുട്ടികള്‍ക്ക് വേണ്ടി ഹാജരായ ലോയര്‍ ജഡ്ജിയുടെ ഉത്തരവിനെ വിമര്‍ശിച്ചു. കുട്ടികള്‍ക്ക് താല്‍ക്കാലിക പ്രവേശനം പോലും നിഷേധിച്ചത് അനീതിയാണെന്നും ലോയര്‍ പറഞ്ഞു.
കുട്ടികളെ പ്രതിരോധ കുത്തിവെപ്പിന്  നിര്‍ബന്ധിക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ സജീവ പരിഗണനയിലാണ്.

പ്രതിരോധ കുത്തിവെപ്പു എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്‍ പ്രവശനം നിഷേധിച്ചു കോടതി ഉത്തരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക