Image

ചൈനക്ക് യു.എന്‍ സ്ഥിരാംഗത്വം നല്‍കിയത് താങ്കളുടെ മുത്തച്ഛന്‍; രാഹുലിന് മറുപടിയുമായി ബി.ജെ.പി

Published on 14 March, 2019
ചൈനക്ക് യു.എന്‍ സ്ഥിരാംഗത്വം നല്‍കിയത് താങ്കളുടെ മുത്തച്ഛന്‍; രാഹുലിന് മറുപടിയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ യു.എന്നില്‍ ചൈനയെടുത്ത നിലപാടിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുലിന് മറുപടിയുമായി ബിജെപി.

ഇന്ത്യയുടെ ചെലവില്‍ ചൈനക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കിയത് രാഹുലിന്റെ മുതു മുത്തച്ഛനാണെന്ന്ബി.ജെ.പി ട്വീറ്റ് ചെയ്തു.'ഇന്ത്യയുടെ ചെലവില്‍ താങ്കളുടെമുതു മുത്തച്ഛന്‍ ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍അവിടെ ഉണ്ടാകുമായിരുന്നില്ല. താങ്കളുടെ കുടുംബം ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് രാജ്യം. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും. അക്കാര്യംമോദിക്ക് വിട്ടേക്കുക. താങ്കള്‍ചൈനീസ് സ്ഥാനപതിമാരുമായി നടത്തുന്ന രഹസ്യ സൗഹൃദം തുടര്‍ന്നോളു'- ബി.ജെ.പി ട്വീറ്റ് ചെയ്തു.

യു.എന്നില്‍ ചൈനയെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാത്തത് മോദിക്ക് ചൈനയെ ഭയമായതിനാലാണെന്നും. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നുമാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ച്‌ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക