Image

നിരാശപ്പെടുത്തുന്ന ചിത്രം, കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഷിഖ് അബു

Published on 14 March, 2019
നിരാശപ്പെടുത്തുന്ന ചിത്രം, കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഷിഖ് അബു
കൊച്ചി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച്‌ 'നിരാശപ്പെടുത്തുന്ന ചിത്രം' എന്നും ആഷഖ് അബു പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കന്‍ പറഞ്ഞു. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.

ഉപയോഗിച്ച്‌ വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറയുന്നുണ്ട്.

Join WhatsApp News
Philip 2019-03-14 09:46:55
ഇത് കോൺഗ്രസിലെ കസേര മൂപ്പന്മാർ വരുത്തിക്കൂട്ടുന്നതു.. ഒരിക്കൽ കസേര കിട്ടിയാൽ ചാവുന്നതു വരെ അതിൽ നിന്നും പിടിവിടാതെ ഇരിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്... അത് ആന്റണി , തോമസ് , തുടങ്ങി കുറെ തറവാട് മുടിക്കാൻ ഇറങ്ങിയവർ ..അവർക്കു ഒരു മാറ്റം വന്നാലേ കോൺഗ്രസ് രക്ഷപെടുകയുള്ളൂ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക