Image

നളിനി നെറ്റൊ രാജി വച്ചത് അഭിപ്രായവ്യാത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി

Published on 14 March, 2019
നളിനി നെറ്റൊ രാജി വച്ചത് അഭിപ്രായവ്യാത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നളിനി നെറ്റോ രാജി വച്ചത് അഭിപ്രായ വ്യത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. അവരുടെ സഹോദരന് പ്രൈവറ്റ് സെക്രട്ട റിയായി ചുമതല നല്‍കി. ഇതുസംബന്ധിച്ച പേപ്പറില്‍ ഇന്നലെ ഒപ്പു വച്ചു. സഹോദരന്‍ സ്ഥാനമേല്‍ക്കുന്നതിനാല്‍ തുടരുന്നത് ഔചിത്യമല്ലാത്തതിനാലാണ് നളിനി നെറ്റോയുടെ രാജിയെും പിണറായി വിജയന്‍ വ്യക്തമാക്കി.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാ ണ് നളിനി നെറ്റോയുടെ രാജി എന്നാണ് വാര്‍ത്തകള്‍ വന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ട റിയായി മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു . എം.വി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച മോഹനന്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനില്‍ സീനിയര്‍ കസള്‍'ന്റും സി.ഡി.എസില്‍ വിസിറ്റിംഗ് ഫെലോയുമായി പ്രവര്‍ത്തിക്കുകയായിരുു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം ഇന്നലെ രാജിവച്ച നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍ മോഹനന്‍.

വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്ന പി.ജയരാജന് പകരക്കാരനായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നതിനാല്‍ എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക