Image

പ്രവാസികള്‍ക്ക് ഇരുട്ടടി : മധ്യവേനലവധിക്കാലത്ത് വിമാനയാത്രാകൂലിയില്‍ 20 ശതമാനം വര്‍ദ്ധന

Published on 14 March, 2019
പ്രവാസികള്‍ക്ക് ഇരുട്ടടി : മധ്യവേനലവധിക്കാലത്ത് വിമാനയാത്രാകൂലിയില്‍ 20 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: മധ്യവേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്ബനികളുടെ തീരുമാനം. വിമാനയാത്രാകൂലി 20 ശതമാനം വര്‍ധിപ്പിയ്ക്കുമെന്നാണ് സൂചന. ഇതോടെ നാട്ടിലേയ്ക്ക് തിരിയ്ക്കാനിരിക്കുന്നവരും, നാട്ടില്‍ നിന്ന് ഗള്‍ഫിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും ഇത് വലിയ തിരിച്ചടിയായി.

;വൈമാനികരുടെ കുറവ്, വിമാനക്കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ട് എന്നിവയ്ക്കുപുറമേ, ബോയിങ് മാക്‌സ് പ്രതിസന്ധിയുംകൂടി വന്നതോടെ ഇന്ത്യന്‍ വിമാനയാത്രക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരും. കുടുംബങ്ങള്‍ വ്യാപകമായി യാത്രചെയ്യുന്ന സ്‌കൂള്‍ അവധിക്കാലം വരാനിരിക്കേ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിങ് കമ്ബനികളുടെ അനുമാനം.വിവിധ കാരണങ്ങളാല്‍ അമ്ബതോളം വിമാനങ്ങള്‍ ഈവര്‍ഷം സര്‍വീസ് നടത്തുന്നില്ല.കടബാധ്യതയെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡ് 40 ശതമാനം വിമാനങ്ങളും പറപ്പിക്കുന്നില്ല. 12 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ തത്കാലത്തേക്ക് ഒഴിവാക്കുന്നതായി സ്‌പൈസ്‌ജെറ്റും ബുധനാഴ്ച അറിയിച്ചു.ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ വിമാനമായ ഇന്‍ഡിഗോ അടുത്ത രണ്ടുമാസത്തിനുള്ളില്‍ ദിവസേന ഡസണ്‍ കണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക