Image

ഇടുക്കിയില്‍ പി.ജെ ജോസഫ് പൊതു സ്വതന്ത്ര്യന്‍; മാണിക്ക് മുന്നില്‍ കീഴടങ്ങാതെ പി.ജെ ജോസഫിന്‍റെ പുതിയ നീക്കം

കല Published on 14 March, 2019
ഇടുക്കിയില്‍ പി.ജെ ജോസഫ് പൊതു സ്വതന്ത്ര്യന്‍; മാണിക്ക് മുന്നില്‍ കീഴടങ്ങാതെ പി.ജെ ജോസഫിന്‍റെ പുതിയ നീക്കം

കെ.എം മാണി സീറ്റ് നല്‍കാതെ അപമാനിച്ചുവെങ്കിലും പി.ജെ ജോസഫ് ലോക്സഭയില്‍ സീറ്റ് പിടിച്ചെടുക്കുന്ന മട്ടാണ്. യുഡിഎഫില്‍ നിന്ന് വിട്ടു പിരിഞ്ഞ കേരളാ കോണ്‍ഗ്രസിനെ വീണ്ടും മുന്നണിയില്‍ എത്തിച്ച പി.ജെ ജോസഫ് കോണ്‍ഗ്രസിന് മേല്‍ സമര്‍ദ്ദം ചെലുത്തിയപ്പോള്‍ അവസാനം പരിഹാരമായി വന്നത് ഇടുക്കി സീറ്റ്. പി.ജെ ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫിന്‍റെ പൊതുസ്വതന്ത്ര്യന്‍ എന്ന നിലയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. നിലവില്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മത്സരിക്കാന്‍ എത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് ജയസാധ്യതയുള്ളു. പക്ഷെ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് താത്പര്യവുമില്ല. 
എന്നാല്‍ പി.ജെ ജോസഫ് മത്സരിക്കുകയാണ് ഇടുക്കി പിടിക്കാന്‍ വലിയ സാധ്യതയാണുള്ളത്. മാത്രമല്ല മാണിയാല്‍ അപമാനിതനായ പി.ജെ ജോസഫിനെ ആശ്വസിപ്പിക്കാന്‍ ഇത് മാത്രമാണ് ഒരു പോംവഴി. ഇടുക്കി നല്‍കിയാല്‍ തത്കാലം കലാപത്തിനില്ല എന്ന നിലപാടിലാണ് ജോസഫ്. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ക്ക് ഇത് സമ്മതമാണ്. മുസ്ലിംലീഗ് കൂടി സമ്മതിക്കുകയാണെങ്കില്‍ പി.ജെ ജോസഫ് ഇടുക്കി സ്ഥാനാര്‍ഥിയാകും. 
കെ.എം മാണിയും ജോസ് കെ.മാണിയും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇടുക്കി സീറ്റ് ജോസഫിന് നല്‍കുക എന്നുള്ളത്. ജോസഫ് ഇടുക്കിയില്‍ ജയിക്കുകയും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ കോട്ടയത്ത് പരാജയപ്പെടുകയും ചെയ്താല്‍ മാണിക്കും ജോസ് കെമാണിക്കും വലിയ തിരിച്ചടിയാകും സംഭവിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക