Image

വടകരയില്‍ രമയെ പരിഗണിക്കുന്നതില്‍ തെറ്റില്ല, കെസിയുടെ കാര്യം രാഹുല്‍ തീരുമാനിക്കും -ബെന്നി ബഹനാന്‍

Published on 14 March, 2019
വടകരയില്‍ രമയെ പരിഗണിക്കുന്നതില്‍ തെറ്റില്ല, കെസിയുടെ കാര്യം രാഹുല്‍ തീരുമാനിക്കും -ബെന്നി ബഹനാന്‍

കോഴിക്കോട് :വടകരയില്‍ ആര്‍ എം പി നേതാവ് കെ. കെ. രമ  ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത.ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ''വടകരയിലെ സവിശേഷമായ സാഹചര്യത്തില്‍ കെ കെ രമയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ല. ''ബെന്നി ബഹനാന്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലും വിജയ സാദ്ധ്യത സുപ്രധാനമാണെന്നും വടകരയില്‍ പൊതു സ്ഥാനാര്‍ത്ഥി രംഗപ്രവേശം ചെയ്യുന്നതില്‍ അപാകമൊന്നുമില്ലെന്നും ബെന്നിബഹനാന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനമെടുക്കുകയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ''കെ. സി. വേണുഗോപാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന നേതാവാണ്. അദ്ദേഹം മത്സരിക്കണമോയെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‌റാണ് തീരുമാനിക്കുക. കെ.സിക്ക് കോണ്‍ഗ്രസ്സിന്റെ ഏതു സീറ്റില്‍ വേണമെങ്കിലും മത്സരിക്കാമെന്നും അക്കാര്യത്തിലും അന്തിമ വാക്ക് രാഹുലിന്റേതായിരിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ''  

കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള പ്രതിസന്ധി രമ്യമായി പരിഹരിക്കും.  പി ജെ ജോസഫിനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു പരിഹാരമായിരിക്കില്ല അതെന്നും ബെന്നി ബഹനാന്‍ സൂചിപ്പിച്ചു. എന്നാല്‍ കോട്ടയത്ത് ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാവാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. 'മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഒരു മണ്ഡലത്തിലായി ഒതുങ്ങേണ്ടതില്ലെന്നും ബെന്നി ബനാന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക