Image

കെഎസ്ആര്‍ടിസി ബസുകളിലേതടക്കം സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉത്തരവ്

Published on 14 March, 2019
കെഎസ്ആര്‍ടിസി ബസുകളിലേതടക്കം സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉത്തരവ്

തിരുവനന്തപുരം:പൊതുയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. കെ.എസ്.ആര്‍.ടി.സി ബസുകള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ഉത്തരവ്.  24 മണിക്കൂറിനം ഉത്തരവ് നടപ്പില്ലാക്കണം. ഇതു സംബന്ധിച്ച് ട്രാസ്‌പോര്‍ട്ട് കമ്മീഷര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക