Image

ലക്ഷ്യം വോട്ട്: എസ്ഡിപിഐ-ലീഗ് നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തി

Published on 14 March, 2019
ലക്ഷ്യം വോട്ട്: എസ്ഡിപിഐ-ലീഗ് നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തി

കൊണ്ടോട്ടി: എസ്ഡിപിഐമുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്. ചര്‍ച്ചയ്ക്കായി നേതാക്കളെത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് സൂചന. മലപ്പുറത്ത്  സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.

അഭിഭാഷകനായ കെ.സി.നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് എംഎന്‍ കുഞ്ഞഹമ്മദാജി കഴിഞ്ഞ ദിവസം പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറുമായി ചര്‍ച്ച നടത്തിയത് യുഡിഎഫിനുള്ളില്‍ വിവാദത്തിനിടയാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക