Image

മുബൈയില്‍ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് അഞ്ച് മരണം; 36 പേര്‍ക്ക് പരിക്ക്

Published on 14 March, 2019
മുബൈയില്‍ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് അഞ്ച് മരണം; 36 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സി.എസ്.എം.ടി) റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് മരണം. 36 പേര്‍ക്ക് പരിക്കേറ്റു.

അഞ്ച് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം.  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ പ്‌ലാറ്റ്‌ഫോമിനേയും ബി.ടി പാതയേയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക