Image

യുദ്ധത്തില്‍കൂടി സമാധാനം കൈവരിക്കാന്‍ ആര്‍ക്കെങ്കിലും ഇതേവരെ കഴിഞ്ഞിട്ടുണ്ടോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 14 March, 2019
യുദ്ധത്തില്‍കൂടി സമാധാനം കൈവരിക്കാന്‍ ആര്‍ക്കെങ്കിലും ഇതേവരെ കഴിഞ്ഞിട്ടുണ്ടോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
യുദ്ധം ആര്‍ക്കുവേണ്ടി. യുദ്ധമുണ്ടായാല്‍ ആര്‍ക്കാണ് ഏറെ നഷ്ടം. യുദ്ധംകൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമോ. യുദ്ധത്തില്‍ കൂടി ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുമോ. കാ ലാകാലങ്ങളില്‍ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളാണിവ. ചരിത്രത്തില്‍ നാം കണ്ട യുദ്ധങ്ങള്‍ക്കൊന്നും ശരിയായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഒരു വസ്തുത. ഇതുവരെ നടന്ന ഒരു യുദ്ധ വും ഇതിന് ഉത്തരം കണ്ടെ ത്തിയില്ലായെന്നു മാത്രമല്ല യുദ്ധം ഇന്നും തുടര്‍ന്നുകൊ ണ്ടേയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ചില സമയങ്ങളിലൊക്കെ യുദ്ധം അനിവാര്യമാണ്. ചില സാഹചര്യങ്ങള്‍ യുദ്ധം അനിവാര്യമാക്കാറുണ്ടെന്നതാണ് ഒരു വസ്തുത. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് പറയാം. യുദ്ധത്തി ലേക്ക് പോകത്തക്കരീതി യിലുള്ള സാഹചര്യം പാക്കിസ്ഥാനും അവരുടെ ചാവേറുകളായ തീവ്രവാദികളും ഇന്ത്യയെ കൊണ്ടെത്തി ച്ചുയെന്നതാണ് എടുത്തു പറയേണ്ട കാര്യം.

നാല്പതോളം ഇന്ത്യന്‍ സൈനീകര്‍ കാശ്മീരില്‍ കൊല്ല പ്പെട്ടതോടെയാണ് അതിനു തുടക്കം. അത് ചെയ്തത് പാക്കിസ്ഥാന്‍ തീവ്രവാദികളും. ശരിക്കും പാക്കിസ്ഥാന്‍ തീവ്രവാദികള്‍ അവരുടെ സൈനീകാംഗങ്ങളില്‍ ചില രെ സൈന്യം പരിശീലിപ്പി ച്ചുവിട്ടവരോ ആണ് എന്ന താണ് രഹസ്യമായ പര സ്യം. അതിര്‍ത്തിയില്‍ സം ഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ട വരാണ് ഈ തീവ്രവാദികള്‍. കിട്ടില്ലെന്ന് അറിയാമായിട്ടും കാശ്മീരിനുമേല്‍ അവകാശ വാദമുന്നയിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി പാക്കി സ്ഥാന്‍ ചോറു കൊടുത്തു വളര്‍ത്തിയെടുക്കുന്ന ഒരു പ്രത്യേകതരം കൊടിച്ചിപട്ടി കളാണ് പാക്ക് ഭീകരര്‍ എന്ന ഈ വിഭാഗം. മുദ്രാവാ ക്യം വിളിക്കാനും സമരം ചെയ്ത് പാര്‍ട്ടിക്കുവേണ്ടി പോരാടി പാര്‍ട്ടിയെ വളര്‍ ത്താന്‍ വേണ്ടി പാര്‍ട്ടി അം ഗത്വം കൊടുത്ത് ഒരു വിഭാ ഗത്തെ ഇന്ത്യയിലെ പ്രത്യേ കിച്ച് കേരളത്തിലെ വര്‍ഗ്ഗബോധ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിച്ചതുപോലെയെന്നു വേണം പറയാന്‍. ചെല്ലും ചെലവും കൊടുത്തു പാ ക്കിസ്ഥാന്‍ ഇവരെ അതിര്‍ ത്തിയിലേക്ക് വിടുന്നതിന് പല ഉദ്ദേശങ്ങളുണ്ട്. ഒന്ന് ഇന്ത്യ പാക്ക് യുദ്ധത്തിലെ പാക്കിസ്ഥാന്റെ അടങ്ങാത്ത പക. അന്ന് ഇന്ത്യന്‍ സേനയ്ക്കു മുന്നില്‍ മുട്ടുകുത്തി പരാജയം സമ്മതിച്ച പാക്കി സ്ഥാന്‍ സേനയ്ക്ക് ഇന്നും ആ നാണക്കേടിന്റെ പകയുണ്ട്.

രണ്ട് പാക്കിസ്ഥാനെ അടര്‍ത്തി ബംഗ്ലാദേശ് എന്ന രാഷ്ട്രം രൂപീകരിച്ച് ഇന്ത്യ കൊടു ത്ത അടി. ബംഗ്ലാദേശ് രൂപീ കരണത്തിന് പിന്നില്‍ ഇ ന്ത്യയുടെ തന്ത്രവും പിന്തു ണയും മാത്രമല്ല ആളും അര്‍ത്ഥവും രഹസ്യമായും പരസ്യമായുമുണ്ടായിരുന്നുയെ ന്നതാണ് ചരിത്രം. പാക്കി സ്ഥാനില്‍ നിന്ന് അടര്‍ത്തി ബംഗ്ലാദേശ് രൂപീകരിക്കാന്‍ മുജിബുര്‍ റഹ്മാന് ശക്തമാ യ പിന്തുണയുമായി ഇന്ദിരാ ഗാന്ധി രംഗത്തെത്തിയത് പാക്കിസ്ഥാനെ ഇന്നും ചൊ ടിപ്പിച്ചുകൊണ്ടേയിരിക്കുന്ന വസ്തുതയാണ്. അതിന്റെ പ്രതികാരമായി ഇന്ത്യയെ പല കഷണങ്ങളാക്കി അട ര്‍ത്തി മാറ്റാന്‍ പാക്കിസ്ഥാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഭിദ്രന്‍വാല ഖാലിസ്ഥാന്‍ രാഷ് ട്രമെന്ന് ആശയവുമായി പ ഞ്ചാബിനെ അടര്‍ത്തി മാറ്റാ ന്‍ ശ്രമം നടത്തിയത് പാക്കി സ്ഥാന്റെ പിന്തുണയോടെ യായിരുന്നുയെന്നത് നിഷേ ധിക്കാനാവാത്ത വസ്തുതയാണ്.

മൂന്നാമതായി പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തീവ്രവാ ദ പ്രവര്‍ത്തനം നടത്തുന്നത് രാജ്യത്തിനകത്തുള്ള ആഭ്യ ന്തര പ്രശ്‌നങ്ങള്‍ മറയ്ക്കു ന്നതിനുവേണ്ടിയാണ്. താ ലിബാന്‍ പാക്കിസ്ഥാന്റെ പല പ്രദേശങ്ങളിലും പിടി മുറുക്കി അവരുടെ പ്രവര്‍ ത്തനങ്ങള്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയും അവരു ടെ നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊ ണ്ടിരി ക്കുകയുമാണ്.

ഇതിനെ എതിര്‍ക്കാന്‍ പാക്ക് ഭരണകൂടത്തിനോ സേനയ് ക്കോ കഴിയില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രദേശ ങ്ങളിലെ ഒരു വിഭാഗം ജന ങ്ങള്‍ താലിബാനെ പിന്തു ണയ്ക്കുന്നു യെന്നതാണ് അതിനു കാരണം. പാക്കി സ്ഥാന്റെ നിയമത്തേക്കാള്‍ താലിബാന്റെ അലിഖിത നിയമമാണ് അഫ്ഗാന്‍ പ്ര ദേശത്തിനടുത്തു പാക്കി സ്ഥാന്‍ പ്രവശ്യകളില്‍ ഉള്ള ത്. പാക്കിസ്ഥാന്‍ സേന യേക്കാള്‍ താലിബാന്‍ തീവ്ര വാദികളാണ് ശക്തമെന്നു പറയുന്നതാണ് ഒരു യാ ഥാര്‍ത്ഥ്യം. ദാരിദ്ര്യവും തൊ ഴിലില്ലായ്മയും ഒരുവശ ത്തും സുന്നി ഷിയ വിഭാഗ ങ്ങളുടെ കിടമത്സരവും പോ രും മറുവശത്തും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കു മ്പോള്‍ അതിനെ അടിച്ചമ ര്‍ത്താന്‍ പാക്കിസ്ഥാന്‍ ഭര ണകൂടത്തിനു സാധിക്കുന്നി ല്ല. ഇങ്ങനെ വിവിധ കാര ണങ്ങളാണ് പാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയായ കാ ശ്മീരില്‍ തീവ്രവാദികളെ കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ് ടിക്കുന്നതും അതിര്‍ത്തി ത ര്‍ക്കമുണ്ടാക്കുന്നത്. ഇനി യും പാക്ക് ഭരണകൂടം അ തിര്‍ത്തി പ്രശ്‌നം പരിഹരി ക്കാന്‍ മുന്നോട്ടു വന്നാലും പാക്ക് പട്ടാളം അതിനെ ത കര്‍ക്കുകയും തളര്‍ത്തുക യും ചെയ്യുമെന്നതാണ് ഒരു വസ്തുത. പാക്ക് പട്ടാള ത്തിന്റെ അനുമതിയില്ലാതെ അവിടെ യാതൊരു കാര്യ വും നടക്കുകയില്ലെന്നു തന്നെയാണ് അവിടുത്തെ സ്ഥിതി.

വാജ്‌പേയ് നവാബ് ഷെറീഫ് സമാധാന കരാര്‍ പാക്കി സ്ഥാന്‍ ലംഘിക്കാന്‍ കാര ണവും പാക്ക് പട്ടാളത്തിന്റെ അനിഷ്ഠക്കേടു തന്നെ. ആ കരാര്‍ പാക്കിസ്ഥാന്‍ പാലി ച്ചിരുന്നെങ്കില്‍ ഇന്ന് അതിര്‍ ത്തിയില്‍ സംഘര്‍ഷമുണ്ടാ ക്കാന്‍ ഇടയാകുകയില്ലാ യിരുന്നു എന്നു തന്നെ പറ യാം. ഇരു രാജ്യങ്ങളും ബസ് സര്‍വ്വീസ് വരെ തുടങ്ങി സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാ നിച്ചതിനെ തകര്‍ത്തത് പാ ക്ക് സേനയായിരുന്നു. ഇന്നും പാക്ക് സേന ഇന്ത്യ അതിര്‍ത്തിയില്‍ സംഘര്‍ ഷം ഉണ്ടാക്കിക്കൊണ്ട് പ്ര തിസന്ധി സൃഷ്ടിക്കുന്നു.

ഇന്ത്യന്‍ സൈനീകരുടേയും ജനങ്ങളുടെ ജീവഹാനിക്കു വരെ കാരണമാകുന്നു. ഈ അടുത്തകാലത്ത് അത് അതീവ ഗുരുതരമായ രീതിയില്‍ വഷളാകുന്നു. അതിര്‍ത്തിയില്‍ ഏത് നി മിഷവും ഒരു യുദ്ധമുണ്ടാ കുമെന്ന തരത്തിലേക്ക് കാ ര്യങ്ങള്‍ നീങ്ങുകയാണി പ്പോള്‍ യുദ്ധത്തിനു മുന്‍പ് എടുക്കുന്ന മുന്‍കരുതലും തയ്യാറെടുപ്പുകളും ഇന്ത്യയു ടേയും പാക്കിസ്ഥാന്റെയും അതിര്‍ത്തികളില്‍ ഇരുരാ ജ്യങ്ങളും എടുത്തു കഴി ഞ്ഞു. യുദ്ധമേഖലയിലെ പ്രദേശങ്ങളില്‍ നിന്ന് ജന ങ്ങളെ ഒഴിപ്പിക്കുകയും അതിര്‍ത്തിക്കടുത്തുള്ള വമാ നത്താവളങ്ങള്‍ സുരക്ഷാ ക്രമീകരണത്തിനായി അട ച്ചിടുകയും യുദ്ധവിമാനങ്ങ ളുടെ ഉപയോഗത്തിനായി ഏറ്റെടുക്കുകയും ചെയ്ത തു വരെയെത്തി കാര്യങ്ങള്‍.

ലോകരാഷ്ട്രങ്ങള്‍ പോലും തങ്ങളുടെ വിമാന സര്‍വ്വീസുകള്‍ പാക്കിസ്ഥാനി ലേക്ക് നിര്‍ത്തി വച്ചത് ഏത് നിമിഷവും ഒരു യുദ്ധം ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടാകുമെന്ന ഭീതിയിലാ ണ്. ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവ യ്ക്കാതെ പാക്കിസ്ഥാനി ലേക്കുള്ള സര്‍വ്വീസ് നിര്‍ ത്തിവയ്ക്കാന്‍ കാരണം ഇന്ത്യയേക്കാള്‍ പാക്കിസ്ഥാന്‍ അപകടകാരിയാണെന്നതാണ്.
ഒരു യുദ്ധമുണ്ടായാല്‍ ആര്‍ക്കാ ണ് നഷ്ടമെന്നതിനേക്കാള്‍ പ്രസക്തം കൂടുതല്‍ നഷ്ടം ആര്‍ക്കാണെന്നതാണ്. അത് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ ശക്തിയെ അപേക്ഷിച്ചിരിക്കുമെന്നതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു യുദ്ധമുണ്ടായാ ല്‍ ഇപ്പോഴുള്ള ഇന്ത്യയുടെ ശക്തിയനുസരിച്ച് പാക്കി സ്ഥാന് ഏറെ നഷ്ടമെന്നതിന് തര്‍ക്കമില്ലാത്ത കാര്യ മാണ്. എന്നാല്‍ ഇന്ത്യയ് ക്കും നഷ്ടമുണ്ടാകുമെന്ന തിനും സംശയമില്ലാത്ത കാര്യമാണ്. 71-ല്‍ നടന്ന ഇ ന്ത്യ പാക്ക് യുദ്ധത്തിലും അതിനുശേഷം നടന്ന കാര്‍ ഗില്‍ യുദ്ധത്തിലും ഇന്ത്യ പാക്കിസ്ഥാനെ മുട്ടുകുത്തി ച്ചതാണ്. എന്നാല്‍ അതില്‍ ഇന്ത്യയ്ക്കും നഷ്ടമുണ്ടാ യിട്ടുണ്ട്. ഇന്ത്യന്‍ സേനാംഗ ങ്ങളില്‍ പലരും ആ യുദ്ധ ത്തില്‍ കൊല്ലപ്പെട്ടതും അതിനുദാഹരണങ്ങളാണ്. എന്നാല്‍ പാക്കിസ്ഥാനാണ് നഷ്ടമേറെയുണ്ടായത്.

ഇന്ത്യയുടെ സൈനീക ശക്തി യെന്നത് നന്നായി അറിവു ള്ളവരാണ് പാക്ക് സേനയും ഭരണകൂടവും. അതുകൊ ണ്ടുതന്നെ ഒരു നേരിട്ടുള്ള ആക്രമണം ഉണ്ടാകുകയെ ന്നത് സ്വയം രക്ഷയ്ക്കുവേ ണ്ടിയായിരിക്കും. അതും ഇന്ത്യ ആക്രമിച്ചതിനു ശേഷം. ഇന്ത്യയെക്കൊണ്ട് ഒരാക്രമണം തുടങ്ങി വയ് ക്കാനാണ് പാക്കിസ്ഥാന്‍ എപ്പോഴും ശ്രമിക്കുക. കാര ണം ലോക ജനതയുടെ സ ഹാനുഭൂതി നേടിയെടുത്തിട്ട് ഇന്ത്യയെ മോശമായി ചിത്രീ കരിക്കുകയെന്നതാണ് ഇ ന്ത്യയെക്കൊണ്ട് യുദ്ധത്തിന് തുടക്കം കുറിക്കാനുള്ള പ്രകോപനമാണ് അതിര്‍ത്തി യില്‍ എപ്പോഴും പാക്കി സ്ഥാന്‍ നടത്തുന്നത്. തീവ്ര വാദികളുടെ രൂപത്തില്‍ അ തിര്‍ത്തിയില്‍ എത്തി ഇന്ത്യന്‍ സേനയ്ക്ക് നേരെ നിറ യൊഴിക്കുന്നതും അതാണ് പാക്കിസ്ഥാന്‍ സൈന്യ ത്തിന്റെ ലക്ഷ്യം.

അതിനെതിരെ ശക്തമായി നിലപാടെടുക്കുന്നതിനോ ടൊപ്പം അന്താരാഷ്ട്രരംഗ ത്ത് പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തികള്‍ ഇന്ത്യയ്ക്ക് അറിയിക്കാന്‍ കഴിയണം. അതിന് കെല്പുള്ള ഭരണാ ധികാരികള്‍ക്ക് കഴിയു. ലോകരാഷ്ട്രങ്ങള്‍ ചുറ്റി സഞ്ചരിച്ച് സഞ്ചാരിപ്പട്ടം കിട്ടിയതുകൊണ്ടായില്ല. അന്താരാഷ്ട്ര വേദികളില്‍ അത് തുറന്ന് പറഞ്ഞ് പാ ക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിയണം. അതിന് രാഷ്ട്ര തന്ത്രജ്ഞരായ ഭരണാധികാ രികള്‍ ഉണ്ടാകണം. സ്വന്തം സൈന്യം രാജ്യത്തിനുവേ ണ്ടി ബലിയര്‍പ്പിക്കപ്പെടു മ്പോഴും അത് കാണാതെ ക്യമാറ കണ്ണില്‍നോക്കി യിരിക്കുന്ന ഭരണാധികാരി കളെ രാഷ്ട്ര തന്ത്രജ്ഞരാ യി കാണാന്‍ കഴിയില്ല. 

യുദ്ധം ഒരു അറ്റകൈ പ്രയോഗം മാത്രമാണ്. എല്ലാ ശ്രമ ങ്ങളും ഫലവത്താകാതെ വരുമ്പോള്‍ മാത്രമാണ് യു ദ്ധമെന്ന അവസാനമാര്‍ക്ഷം ആശ്രയിക്കാന്‍ ശ്രമിക്കാവൂ. അതും സേനയ്‌ക്കൊപ്പം നിശ്ചയദാര്‍ഢ്യവും കരുത്തുമുള്ള ഭരണാധികാരികള്‍ ഉണ്ടാകണം. സോ ഷ്യല്‍ മീഡിയായില്‍ക്കൂടി യുദ്ധം എന്ന ആശയം പങ്കുവയ്ക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് എത്രയെന്ന് ആരും ചിന്തിക്കാറില്ല. ഏട്ടി ലെ  പശു പുല്ലു തിന്ന ചരിത്രവുമില്ല. യാതൊരു നഷ്ടവും ആരെയും നഷ്ട പ്പെടുത്താത്തവര്‍ക്ക് എന്തും പറയുന്നതിന് സോഷ്യല്‍ മീഡിയായില്‍ക്കൂടി കഴിയും. യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴി മുള്ളും കല്ലും നിറഞ്ഞതാണ്. അത് അനുഭവിച്ചവര്‍ക്കേ അറിയൂ.     

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com              

Join WhatsApp News
josecheripuram 2019-03-15 18:12:08
No one wins the war,but war was there since human being set foot on earth&it will continue till humans disappear from earth.To fight is our basic instinct but to love is so hard.Try loving people around us,if everyone does that there will be peace in the world.Do you know how many people are killed&hurt in domestic violence?
Jack Daniel 2019-03-15 19:14:24
My friend Jose Cheripuram is getting fired up. It is Friday evening. Hi buddy 
Johnny Walker 2019-03-15 22:44:39
Hi Jacky and Jose I am here. Let us get together and have a cocktail party
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക