Image

ക്രൈസ്തവ വിശ്വാസത്തെ പ്രവര്‍ത്തന പന്ഥാവിലൂടെ കര്‍മമണ്ഡലത്തിലേക്കുയര്‍ത്തിയ ധീര യോദ്ധാവ് ബ്രദര്‍ ജോസ്

പി പി ചെറിയാന്‍ Published on 15 March, 2019
ക്രൈസ്തവ വിശ്വാസത്തെ പ്രവര്‍ത്തന പന്ഥാവിലൂടെ കര്‍മമണ്ഡലത്തിലേക്കുയര്‍ത്തിയ ധീര യോദ്ധാവ് ബ്രദര്‍ ജോസ്
ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ അന്ത:സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തന നിരതമായ ജീവിതത്തിലൂടെ വിശ്വാസത്തെ കര്‍മ മണ്ഡലത്തിലേക്കുയര്‍ത്തിയ  ഡാളസ് ഫോട്ടുവര്‍ത്തു ബ്രദറണ്‍ വിശ്വാസികളുടെ ഇടയില്‍ വേറിട്ട വ്യക്തിത്വത്തിനുടമ ജോസ്  സഹോദരനെന്നു അറിയപ്പെട്ടിരുന്ന ബ്രദര്‍ ജോസ് പൊന്മണിശ്ശേരിയെ അകാലത്തില്‍ മരണം തട്ടിയെടുത്തത് മാര്‍ച്ച് 11ചൊവാഴ്ചയായിരുന്നു 
.
തൃശൂര്‍ പട്ടണത്തില്‍നിന്നും മൂന്നു കിലോമീറ്റര് കിഴക്കുമാറി പ്രശാന്തസുന്ദരമായ അഞ്ചേരിയെന്ന ഗ്രാമത്തില്‍ പൊന്മണിശ്ശേരി തിമത്തിയുടെയും ഇട്ട്യാനത്തിന്റെയും മകനായി 1958 ലായിരുന്നു ജോസിന്റെ ജനനം. നെല്ലിക്കുന്ന് റെഹാബോത് ,ചിറ്റൂര്‍ ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, തൃശൂര്‍ കാല്‍ ഡിയന്‍ ഹൈ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ് /കേരള യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബാങ്കിങ് അക്കൗണ്ടിംഗ് വിഷയങ്ങളില്‍ ബിരുദവും കരസ്ഥമാക്കി തുടര്‍ന്നു ബഹ്‌റിനില്‍   ഗള്‍ഫ് ഡെയ്‌ലി ന്യൂസ് എഡിറ്റോറിയല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ആര്ടിസ്‌റ് ആയി  പ്രവര്‍ത്തിച്ചിരുന്നു. 1992 ലാണ് കുടുംബസമേതം  ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. രണ്ടു വര്ഷത്തിനു ശേഷം ന്യൂയോര്‍ക്കില്‍ നിന്നും മൂവ് ചെയ്തു ഡാലസില്‍ സ്ഥിരതാമസമാക്കി. ഡാളസ്  ഹില്‍ട്ടണ്‍ ഗ്രൂപ്പ് കാപിറ്റല്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു.

ജോസുമായും കുടുംബാഗങ്ങളുമായും നാട്ടില്‍വെച്ചു തന്നെ അടുത്ത് ബന്ധം പുലര്‍ത്താന്‍  കഴിഞ്ഞിരുന്ന ലേഖകന്  വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായ നിശ്ചയ ദാര്‍ഢ്യത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഒരു പരിധി വരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ബഹറൈനിലായിരുന്നപ്പോള്‍ താത്കാലികമായി നഷ്ട്ടപെട്ട സുഹൃദ്ബന്ധം ഇരുവര്‍ക്കും പുതുക്കുവാന്‍ കഴിഞ്ഞത് അമേരിക്കയില്‍ എത്തിയതിനു ശേഷമായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ജോസ് ഡാളസില്‍ എത്തിയതോടെ ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാരം ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ഒരു പ്രത്യേക ട്രസ്റ്റ് രൂപികരിച്ചു അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .

ഡാളസ് ഹില്‍ട്ടണിലെ വളരെ ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ നിര്വഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി കുടുംബവുമായി വര്‍ഷത്തില്‍ ഒന്നും രണ്ടും തവണ ഇന്ത്യയിലെത്തി വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും ,വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേത്രത്വം നല്‍കുന്നതിനും ജോസ് നല്‍കിവന്നിരുന്ന നേത്രത്വം ഡാലസിലുള്ള  വിശ്വാസസമൂഹത്തെപോലും അതിശയിപ്പിക്കുന്നതായിരുന്നു .

ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് സ്വന്തം വരുമാനത്തിന്റെ നല്ലൊരു ശതമാനം വേര്തിരിച്ചിരുന്നു .എല്ലാദിവസവും രാവിലെ ഇന്ത്യയിലുള്ള സുവിശേഷ  പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപെട്ടു ക്ഷേമാന്വേഷണം നടത്തണമെന്നത് ജോസിന് നിര്‍ബന്ധമുണ്ടായിരുന്നു  .ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാം  കേരളത്തില്‍നിന്നും ഒരു സംഘം വിശ്വാസികളുമായി  ചേര്‍ന്നു അവിടെയുള്ള അശരരണരും ആലംബഹീനരുമായി ഒന്നിച്ചിരുന്നു ആരാധിക്കുന്നതിനും കൂടായ്മക്കും ജോസ് സമയം കണ്ടെത്തിയിരുന്നു.നിശബ്ദമായി പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ ആനന്ദം കണ്ടെത്തിയിരുന്ന ജോസിന് തന്റെ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ പ്രശംസിക്കുന്നതില്‍  ഒട്ടും താല്പര്യമില്ലായിരുന്നു .മനുഷ്യരുടെ പ്രശംസകളേക്കാള്‍ രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍നിന്നും ലഭിക്കാനിരിക്കുന്നതിനെയാണ്  കൂടുതല്‍ അഭികാമ്യമായി കരുതിയിരുന്നത് .

സ്ഥലം സഭയില്‍ സാക്ഷ്യം നിലനിര്‍ത്തുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ദുഷ്‌കരമാണെന്നുള്ള ധാരണ തിരുത്തികുറിക്കുവാന്‍ ജോസിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു എന്നത്  ഇവിടെ പ്രസ്താവ്യമാണ് .കാരോള്‍ട്ടന്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗമായിരുന്ന ജോസ് തന്റെ ദൈവം നല്‍കിയ ജന്മസിദ്ധമായ  കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആയിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസവും കഠിനമായി ജോലിചെയ്തു വിശ്രമത്തിനായി ലഭിക്കുന്ന ശനിയാഴ്ച  അടങ്ങിയിരിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സഭയിലുള്ള  കുറച്ചു യുവജനങ്ങളെ  സംഘടിപ്പിച്ചു  സമീപപ്രദേശങ്ങളിലെ ഭവനങ്ങള്‍  സന്ദര്‍ശിച്ചു ബൈബിള്‍ ട്രാക്റ്റുകള്‍ വിതരണം ചെയ്യുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നു .

തന്നിലര്‍പ്പിതമായ  ദൈവീക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്  ധാരാളമായ ദൈവീക കൃപ ലഭിക്കുന്നുണ്ടെന്നു ജോസിന് പരിപൂര്ണവിശ്വാസം ഉണായിരുന്നു .അതോടൊപ്പം പ്രിയതമ ജെസ്സിയുടെയും,,മകന്‍ ക്രിസിന്റെയും  പ്രാര്‍ത്ഥനയും സഹകരണവും ശക്തി പകര്‍ന്നിരുന്നതായും  പലപ്പോഴും ജോസ് പറയുമായിരുന്നു .
മൂന്നുവര്ഷത്തോളമായി ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നുവെങ്കിലും അതൊന്നും  പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകരുതെന്നു താന്‍ ആഗഹിച്ചിരുന്നു .അടുത്ത സുഹൃത്തുക്കളില്‍ നിന്നു പോലും ഇതു മറച്ചുവെകുകയും ചെയ്തിരുന്നു ..ഡിസംബര്‍ ഒടുവില്‍ ലേഖകന്‍ കേരളത്തില്‍ പോകുന്നതിനുമുമ്പ് ജോസുമായി ദീര്‍ഘനേരം സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ തൃശ്ശരില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു. ജനുവരി മധ്യത്തില്‍ തിരിച്ചെത്തിയതിനു ശേഷം പലതവണ ജോസുമായി ബന്ധപ്പെടാന്‍ ശ്രെമിച്ചുവെങ്കിലൂം കഴിഞ്ഞില്ല .ചില ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുവിളിച്ചു. താന്‍ ഒരുമാസമായി ഹോസ്പിറ്റലില്‍ ആണെന്നും ചികിത്സക്കുശേഷം ആരോഗ്യം വീടെടുത്തു വരികയാണെന്നും വീണ്ടും കാണാമെന്നും പറഞ്ഞു. പിന്നീട് ഒരിക്കല്‍കൂടി വിളിച്ചു ഫെബ്രുവരി  23നു ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി അല്പസമയം വിശ്രമിക്കുന്നതിനിടയില്‍  പെട്ടെന്ന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആധുനിക. വൈദ്യശാസ്ത്രത്തിന് നല്‍കാവുന്ന  ചികിത്സകള്‍ എല്ലാം രണ്ടാഴ്ചയോളം നല്‍കിയെങ്കിലും മനുഷ്യന്റ മരണത്തെക്കുറിച്ചുള്ള ദൈവനിശ്ചയത്തെ മറികടക്കുവാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ .മാര്‍ച്ചു 11 നു വേദനകളില്ലാത്ത ,രോഗങ്ങളില്ലാത്ത ദുഃഖങ്ങളില്ലാത്ത, കണ്ണുനീരില്ലാത്ത താന്‍ പ്രിയംവെച്ച കര്‍ത്തൃസന്നധിയിലേക്കു  മാറ്റപെടുകയുമായിരുന്നു .ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുമ്പോള്‍ രണ്ടുതവണ ജോസിനെ സന്ദര്ശികുവാന്‍ അവസരം ലഭിച്ചപ്പോഴും  ഇത്രയും പെട്ടന്നു ആ  ധന്യജീവിതത്തിനു തിരശീല വീഴുമെന്നു വിശ്വസിക്കുവാന്‍ .കഴിഞ്ഞിരുന്നില്ല.

ലേഖകനെ സംബന്ധിച്ചു നല്ലൊരു  സുഹൃത്തിനെയും, പരസ്പരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു വിശ്വസ്തനെയുമാണ് താത്കാലികമായി നഷ്ടപെട്ടതെങ്കില്‍ നിരവധി സുവിശേഷ പ്രവര്‍ത്തകരുടെയും, നൂറുകണക്കിന് അശരണരുടേയും ആലംബഹീനരുടെയും ഭാവിപ്രതീക്ഷകളിലാണ് കരിനിഴല്‍ പരത്തി യിരിക്കുന്നത്. മരുഭൂപ്രയാണം അവസാനിപ്പിച്ചു മുന്നമേ കടന്നുപോയ മാതാപിതാക്കളുടെയും പ്രിയപെട്ടവരുടെയും സമീപേ സ്വര്‍ഗീയ സന്തോഷം പങ്കിടുന്ന ജോസിന്റെ അകാല വിയോഗത്തില്‍ സഹധര്‍മിണി ജെസ്സി, ഏക മകന്‍ ക്രിസ് ,സഹോദരന്‍ ജോണ്‍സന്‍, ഇളയ സഹോദരി  വത്സ, കുടുംബാംഗങ്ങള്‍, സഭാവിശ്വാസികള്‍, സുവിശേഷകര്‍, ബൈബിള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ അതീവ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ജോസിന്റെ മാതൃകാപരമായ, ത്യാഗനിര്‍ഭമായ, നിസ്വാര്‍ത്ഥമായ, കര്‍മ്മനിരതമായ ധന്യ ജീവിതത്തിനു മുന്പില്‍ ശിരസു നമിക്കുന്നു.

മാര്‍ച്ച് 15 വെള്ളി വൈകിട്ട്, 16 ശനിയാഴ്ച രാവിലെ ദിവസങ്ങളില്‍ ഡാളസ് മെട്രോ ചര്‍ച്ചില്‍ നടക്കുന്ന മെമ്മോറിയല്‍, ഫ്യൂണറല്‍ സര്‍വിസുകള്‍ അനുഗ്രഹമായി നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയുന്നു. 

Jose Ponmanissery: 

  Memmorial Service Viewing: Friday (3/15) @ 6:30 pm

Mtero Church Of God
13930 Distribution Way, 
Farmers Branch, 
TX 75234
972-395-2585
Funeral Service:Saturday(3/16) @9:30 AM
Mtero Church Of God
13930 Distribution Way, 
Farmers Branch, 
TX 75234
972-395-2585

ക്രൈസ്തവ വിശ്വാസത്തെ പ്രവര്‍ത്തന പന്ഥാവിലൂടെ കര്‍മമണ്ഡലത്തിലേക്കുയര്‍ത്തിയ ധീര യോദ്ധാവ് ബ്രദര്‍ ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക