Image

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഇനിയും തിരിച്ചെത്തിയില്ല

Published on 15 March, 2019
ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഇനിയും തിരിച്ചെത്തിയില്ല

പത്തു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ തിരിച്ചെത്തിയില്ല. ഈ മാസം അഞ്ചാം തീയതിയാണ്‌ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോ?ഗിക വെബ്‌സൈറ്റായwww.bjp.orgഹാക്കര്‍മാര്‍ തകര്‍ത്തത്‌.

വെബ്‌സൈറ്റിന്‍റെ ഹോം പേജ്‌ വികൃതമാക്കുന്ന ഹാക്കര്‍മാരുടെ സ്ഥിരം അടവ്‌ മാത്രമാണെന്നും ഉടന്‍ സൈറ്റ്‌ പൂര്‍വ്വ സ്ഥിതിയിലാകും എന്നും കരുതിയവര്‍ക്ക്‌ തെറ്റി.

ഹാക്കര്‍മാര്‍ പണികൊടുത്തിട്ട്‌ ദിവസം പത്ത്‌ കഴിഞ്ഞിട്ടും ഇനിയും വെബ്‌സൈറ്റ്‌ തിരിച്ചു കൊണ്ടു വരാന്‍ ബിജെപി ഐടി വിഭാഗത്തിന്‌ കഴിഞ്ഞിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക