Image

വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ അന്‍പത്‌ ശതമാനം വിവിപാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷ ഹരജി: കേന്ദ്രത്തിന്‌ സുപ്രീം കോടതി നോട്ടീസ്‌

Published on 15 March, 2019
വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ അന്‍പത്‌ ശതമാനം വിവിപാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷ ഹരജി: കേന്ദ്രത്തിന്‌ സുപ്രീം കോടതി നോട്ടീസ്‌
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിന്‌ 50% വി.വിപാറ്റുകള്‍ കൂടി എണ്ണണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാറിന്‌ സുപ്രീം കോടതി നോട്ടീസ്‌. കേന്ദ്രസര്‍ക്കാറിനു പുറമേ തെരഞ്ഞെടുപ്പു കമ്മീഷനും കോടതി നോട്ടീസ്‌ അയച്ചു.

വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ വി.വി പാറ്റുകള്‍ കൂടി മാച്ചു ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്ര ബാബു നായിഡു, എ.എ.പി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സി വേണുഗോപാല്‍ തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കളാണ്‌ ഹര്‍ജി നല്‍കിയത്‌. മാര്‍ച്ച്‌ 25ന്‌ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക