Image

ശ്രീശാന്തിനെതിരായ ബി.സി.സി.ഐ.യുടെ ആജീവനാന്ത വിലക്ക്‌ സുപ്രീം കോടതി പിന്‍വലിച്ചു

Published on 15 March, 2019
ശ്രീശാന്തിനെതിരായ ബി.സി.സി.ഐ.യുടെ ആജീവനാന്ത വിലക്ക്‌ സുപ്രീം കോടതി പിന്‍വലിച്ചു
ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന്‌ ബി.സി.സി.ഐ ശ്രീശാന്തിന്‌ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐക്ക്‌ സുപ്രീം കോടതി നിര്‍ദേശം നല്‍കി.

എത്ര കാലം ശിക്ഷ നല്‍കാമെന്ന്‌ ബി.സി.സി.ഐ പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിലക്ക്‌ ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തീരുമാനത്തിന്‌ എതിരെയായിരുന്നു ശ്രീശാന്ത്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

2013 ലെ ഐ.പി.എല്‍ വാതുവെപ്പ്‌ കേസുമായി ബന്ധപ്പെട്ടാണ്‌ ശ്രീശാന്തിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ശ്രീശാന്ത്‌ ഒത്തു കളിച്ചതിന്‌ തെളിവുണ്ടെന്നാണ്‌ ഹരജിയെ എതിര്‍ത്ത്‌ ബി.സി.സി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക