Image

കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കെതിരായ ലൈംഗിക പീഡന കേസ്‌ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന്‌ ചെന്നിത്തല

Published on 15 March, 2019
കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കെതിരായ ലൈംഗിക പീഡന കേസ്‌ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന്‌ ചെന്നിത്തല
ദില്ലി: കോണ്‍ഗ്രസ്‌ എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്‌, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന്‌ കേസെടുത്ത ക്രൈംബ്രഞ്ച്‌ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇല്ലാത്ത കേസാണ്‌ ഇടതു ഭരണകൂടം കോണ്‍ഗ്രസ്‌എം എല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

ഇടതു മുന്നണി പരിഭ്രമിച്ചിരിക്കുകയാണ്‌. ലോക്‌ സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യത പട്ടികയില്‍ പേര്‌ വന്നപ്പോഴാണ്‌ എംഎല്‍എമാര്‍ക്കെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌. തിടുക്കത്തില്‍ ഉള്ള നടപടി മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

ജനപ്രതിനിധികള്‍ക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രത്തില്‍ എന്‍ഡിഎയും കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ്‌ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുംകോണ്‍ഗ്രസ്‌ മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട്‌ തെരഞ്ഞെടുപ്പിനെ നേരിടും എന്നും ചെന്നിത്തല പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക