Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ , ന്യൂജേഴ്‌സി പ്രൊവിന്‍സ് അന്തര്‍ദേശിയ വനിതാദിനാഘോഷം വന്‍ വിജയം

ജിനേഷ് തമ്പി Published on 15 March, 2019
വേള്‍ഡ്  മലയാളി കൗണ്‍സില്‍ , ന്യൂജേഴ്‌സി പ്രൊവിന്‍സ്  അന്തര്‍ദേശിയ  വനിതാദിനാഘോഷം  വന്‍ വിജയം
ന്യൂജേഴ്‌സി : അന്തര്‍ദേശിയ വനിതാദിനാഘോഷത്തോടനുബന്ധിച്ചു  വേള്‍ഡ് മലയാളി കൌണ്‍സില്‍ , ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിച്ച  വനിതാദിനാഘോഷ പരിപാടികള്‍ വനിതാ ശാക്തീകരണത്തിന്റെയും, വികസനോന്മുഖമായ പുരോഗമന പദ്ധതികള്‍  സംയോജിപ്പിക്കുന്നത്തിന്റെ ആവശ്യകതയിലും ഊന്നി  ജനശ്രദ്ധ പിടിച്ചു പറ്റി 

മാര്‍ച്ച് ഒന്‍പതു ശനിയാഴ്ച  വൈകുന്നേരം നാലു മണി മുതല്‍ എട്ടു മണി വരെ ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലിലാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍ , ന്യൂ ജഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പരിപാടികള്‍  സംഘടിപ്പിച്ചത്  

2019 അന്താരാഷ്ട്ര വനിതാദിന പ്രമേയമായ   'Think  equal , build  smart  and innovate  for  change  '  ആസ്പദമാക്കിയാണ് പരിപാടികള്‍ അരങ്ങേറിയത്   

വനിതാ ക്ഷേമത്തിനായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ  , ആരോഗ്യ മേഖലകളെ  കേന്ദ്രീകരിച്ചു തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ വെന്നി കൊടി പാറിച്ച പ്രഗത്ഭര്‍ നയിച്ച പാനല്‍ ചര്‍ച്ച  പരിപാടികളുടെ പ്രധാന ആകര്‍ഷണമായി.   ഡോ. ആനി പോള്‍, ഡോ എലിസബത്ത് മാമ്മന്‍ പ്രസാദ്, ലൈസി അലക്‌സ്, ലീല മാരേട്ട്, രേഖ നായര്‍, ഡോ സുധ അലക്‌സാണ്ടര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.     
ഡോ  ആനി പോള്‍  (രാഷ്ട്രീയം),   ഡോ എലിസബത്ത് മാമ്മന്‍ പ്രസാദ്  (ആരോഗ്യം) , ലൈസി അലക്‌സ്  ( വിദ്യാഭ്യാസം) , ലീല മാരേട്ട്  (Public life  and  decision making   ) , രേഖ നായര്‍ (Millenials ) , ഡോ സുധ അലക്‌സാണ്ടര്‍ (Human  rights of woman  and  girl  children )  എന്നിവര്‍  വൈവിധ്യമാര്‍ന്ന  വിഷയങ്ങളില്‍ വനിതകളുടെ  കാതലായ സംഭാവനയും,  കൂടുതല്‍ അഭിവൃദ്ധിക്കുള്ള  സാധ്യതകളേയും, വെല്ലുവിളികളേയും പ്രതിപാദിച്ചു സംസാരിച്ചു 

ചടങ്ങില്‍ മുഖ്യാതിഥിയായ  വ്യവസായ പ്രമുഖ ആനി കോലോത്ത് സ്ട്രീകള്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ട ആവശ്യകതയേയും, ജീവിതവഴിയില്‍  നേരിടുന്ന വെല്ലുവിളികളെ സധൈര്യം നേരിടേണ്ടതിനെയും പരാമര്‍ശിച്ചു

ന്യൂജേഴ്‌സി വനിതാ ഫോറം പ്രവര്‍ത്തനസജ്ജമാകുന്ന   'മെന്റ്റര്‍'  പ്രോഗ്രാമിന്  ഡോ എലിസബത്ത് മാമ്മന്‍ പ്രസാദ്,  ശ്രീമതി തങ്കമണി അരവിന്ദന്‍ , ഡോ ജെസ്സി ജോയിക്കുട്ടി തോമസ്,  ഡോ സിന്ധു സുരേഷ് എന്നിവര്‍ നേതൃത്വം കൊടുക്കും.  'മെന്റ്റര്‍'  പ്രോഗ്രാമിനെ സംബന്ധിച്ച  ചര്‍ച്ചകള്‍ക്കും അവലോകങ്ങള്‍ക്കും പരിപാടി വേദിയായി.  പുതിയ തലമുറയ്ക്ക് സമസ്ത  മേഖലകളില്‍  വിജയം കൈവരിക്കുന്നതിനായുള്ള   മാര്‍ഗദര്‍ശനത്തിനായാണ്    'മെന്റ്റര്‍' പ്രോഗ്രാം സജ്ജമാക്കുന്നത് 

സ്വാഗത പ്രസംഗത്തില്‍  പ്രസിഡന്റ്  പിന്റോ കണ്ണമ്പിള്ളില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ഒരുക്കിയ ഈ വനിതാ ഫോറം പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയതില്‍ അഭിമാനിക്കുന്നുവെന്നും,  കൂടുതല്‍ ജനോപകാരമായ പരിപാടികള്‍ വരും മാസങ്ങളില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിക്കുന്നുവെന്നും അറിയിച്ചു. വനിതാ ഫോറം ഉജ്വലമായ സംഘടനാ പ്രാഗത്ഭ്യത്തിലൂടെ വിജയം കൈവരിച്ച  ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാ സംഘടനാ നേതാക്കളോടും, ജനങ്ങളോടുമുള്ള നന്ദിയും ഈ അവസരത്തില്‍ പിന്റോ കണ്ണമ്പിളില്‍ പ്രദര്‍ശിപ്പിച്ചു 

ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം വനിതാദിനത്തോടനുബന്ധിച്ചു  വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞ  ന്യൂജേഴ്‌സി  പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ്  ഡോ ഷൈനി രാജു,  സെക്രട്ടറി  അമ്പിളി കുര്യന്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ള നന്ദിയും അറിയിച്ചു . 'മെന്റ്റര്‍' പ്രോഗ്രാം സംബന്ധിച്ചുള്ള വരും പരിപാടികള്‍  അടുത്ത് തന്നെ തയ്യാറാകുമെന്ന്  ഡോ ഷൈനി രാജു അറിയിച്ചു 

വനിതാ ദിന ആഘോഷങ്ങള്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനമണ്ഡലങ്ങളില്‍ മറ്റൊരു  പൊന്‍തൂവലായി  എന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. 

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ , ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍ , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍  പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ്  ജെയിംസ് കൂടല്‍,  അമേരിക്ക റീജിയന്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍ , അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാന്‍  കോശി ഉമ്മന്‍ ,   അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ് , ന്യൂ ജഴ്‌സി പ്രൊവിന്‍സ് അഡ്വൈസറി ചെയര്‍മാന്‍  ഡോ ജോര്‍ജ് ജേക്കബ്, സോമന്‍ ജോണ്‍ തോമസ് , മേരി ഫിലിപ്പ് (ന്യൂയോര്‍ക് പ്രൊവിന്‍സ്), മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ് ,  ഗമിഷ  പ്രസിഡന്റ് ജയന്‍ ജോസഫ്, ഗമിഷ  മുന്‍ പ്രസിഡന്റ് റോയ് മാത്യു , ഗമിഷ  മുന്‍ വൈസ് പ്രസിഡന്റ് അജിത് ഹരിഹരന്‍ എന്നിവരുള്‍പ്പെടെ അനേകം സാംസ്‌കാരിക, സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു 

 ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ്  ഡോ  ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യന്‍ എന്നിവരോടൊപ്പം  ന്യൂജേഴ്‌സി പ്രൊവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍ , സെക്രട്ടറി  വിദ്യ കിഷോര്‍,  ട്രഷറര്‍ ശോഭ ജേക്കബ് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍ , ചാരിറ്റി ഫോറം സെക്രട്ടറി  ജിനു അലക്‌സ് , അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സന്‍  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു 

ഡോ സോഫി വില്‍സണ്‍ ആയിരുന്നു  പാനല്‍ ചര്‍ച്ചയുടെ മോഡറേറ്റര്‍  

മാധ്യമരംഗത്തു നിന്നും IPCA പ്രസിഡന്റ് മധു രാജന്‍ , ഏഷ്യനെറ്റ് ടിവിക്കു വേണ്ടി  കൃഷ്ണ കിഷോര്‍ , ഷിജോ പൗലോസ്,  ഫ്‌ലവര്‍സ്  ടിവി പ്രതിനിധികള്‍  മഹേഷ് കുമാര്‍, രാജന്‍ ചീരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

ബോബി കുന്നത്ത് ആയിരുന്നു ഫോട്ടോഗ്രാഫി, റോയല്‍ ഇന്ത്യ കാറ്ററേഴ്‌സ്  വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കി 

വേള്‍ഡ്  മലയാളി കൗണ്‍സില്‍ , ന്യൂജേഴ്‌സി പ്രൊവിന്‍സ്  അന്തര്‍ദേശിയ  വനിതാദിനാഘോഷം  വന്‍ വിജയം  വേള്‍ഡ്  മലയാളി കൗണ്‍സില്‍ , ന്യൂജേഴ്‌സി പ്രൊവിന്‍സ്  അന്തര്‍ദേശിയ  വനിതാദിനാഘോഷം  വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക