Image

നയതന്ത്ര നീക്കം ഫലം കണ്ടു, മസൂദിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

Published on 15 March, 2019
നയതന്ത്ര നീക്കം ഫലം കണ്ടു, മസൂദിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനുമായ മസൂദ് അസറിനെതിരെ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കൊപ്പമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മസൂദ് അസറിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മസൂദിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അവതരിപ്പിച്ച യു.എന്‍ പ്രമേയത്തിന് 15 പേരില്‍ നിന്ന് 14 പേരുടെ പിന്തുണ ലഭിച്ചെന്ന് സുഷമ സ്വരാജ് അറിയിച്ചു. യു.പി.എയുടെ ഭരണകാലത്ത് ഇക്കാര്യത്തില്‍ ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തി.

തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക