Image

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍; അംഗത്വം നല്‍കി ശ്രീധരന്‍പിള്ള

Published on 15 March, 2019
ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍; അംഗത്വം നല്‍കി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയതിന് പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു. ടോം വടക്കന്റെ ബിജെപി പ്രവേശനം അതിന്റെ തുടക്കം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക