Image

എസ്‌എസ്‌എല്‍സി ഉത്തരക്കടലാസ് പെരുവഴിയില്‍; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 15 March, 2019
എസ്‌എസ്‌എല്‍സി ഉത്തരക്കടലാസ് പെരുവഴിയില്‍; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് കായണ്ണ സ്കൂളിലെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. പരീക്ഷ നടത്തിന്‍റെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് നടപടി.

നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. കായണ്ണ എച്ച്‌എസ്‌എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാ‌മ്ബിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്. 55 വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പരീക്ഷയെഴുതുന്നത്. 55 വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പരീക്ഷയെഴുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക