Image

വളര്‍ത്തുനായ്ക്കളുടെ ആക്രമണം 53കാരന്‍ കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 15 March, 2019
വളര്‍ത്തുനായ്ക്കളുടെ ആക്രമണം 53കാരന്‍  കൊല്ലപ്പെട്ടു
ഗാല്‍വസ്റ്റണ്‍(ടെക്‌സസ്): വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ടെക്‌സസ് ഗാല്‍വസ്റ്റണ്‍ കൗണ്ടിയിലെ 53 കാരന്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 13 ബുധനാഴ്ചയായിരുന്നു സംഭവമെന്ന് കൗണ്ടി ഷെരിഫ് ഹെന്‍ട്രി അറിയിച്ചു.
സാന്റാഫി ഹൈറേന്റ് റോഡ് 5600 ബ്ലോക്കിലെ മറ്റൊരു കുടുംബാംഗത്തിന്റെ വസ്തുവില്‍ വെച്ചായിരുന്നു അമ്പത്തു മൂന്നുകാരനെ മൂന്നു നായ്ക്കള്‍ ചേര്‍ന്നു ആക്രമിച്ചത്.
സംഭവം കണ്ടു നിന്ന കുടുംബാംഗം ഓടി സ്ഥലത്തെത്തി സി.പി. ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാഥാര്‍ത്ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അറിയാനാകൂ എന്ന് ഓഫീസര്‍ പറഞ്ഞു.
മൂന്നു നായ്ക്കളേയും ടെക്‌സസ് സിറ്റി എ.ആര്‍. ഷെല്‍ട്ടറിലേക്ക് മാറ്റി.
നായ്ക്കളെ പ്രകോപിച്ചതെന്തെന്ന് കണ്ടെത്തണമെന്നും, ഇവയുടെ ഉടമസ്ഥനെതിരെ കേസ്സെടുക്കണമെന്നും തീരുമാനിച്ചിട്ടില്ലെന്നു കൗണ്ടി ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുനായ്ക്കള്‍ എപ്പോളാണ് ആക്രമാസക്തമാകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ത്തുനായ്ക്കളുടെ ആക്രമണം 53കാരന്‍  കൊല്ലപ്പെട്ടുവളര്‍ത്തുനായ്ക്കളുടെ ആക്രമണം 53കാരന്‍  കൊല്ലപ്പെട്ടുവളര്‍ത്തുനായ്ക്കളുടെ ആക്രമണം 53കാരന്‍  കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക