Image

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് റൂര്‍ക്കെയും

Published on 15 March, 2019
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് റൂര്‍ക്കെയും
ഹൂസ്റ്റണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാന്‍ ടെക്‌സസില്‍ നിന്നും റോബര്‍ട്ട് ഒ റൂര്‍ക്കെയും. വൈറ്റ് ഹൗസ് ലക്ഷ്യമിടുന്ന നാല്‍പ്പത്തിയാറുകാരനായ റൂര്‍ക്കെ പതിനഞ്ചാം ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം റൂര്‍ക്കെ അറിയിച്ചത്. 

സെനറ്റര്‍മാരായ ബര്‍ണി സാന്‍ഡേഴ്‌സ്, എലിസബത്ത് വാരന്‍, കമല ഹാരിസ്, ആമി ക്ലോബുക്കാര്‍, ഹിന്ദു കോണ്‍ഗ്രസ് വുമണ്‍ തുളസി ഗബ്ബാര്‍ഡ്, ഇന്ത്യാന മേയര്‍ പെറ്റീ ബുട്ടീഗെ എന്നിവരും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രംഗത്തുണ്ട്. റിപ്പബ്ലിക്കന്‍ അംഗമായ ടെഡ് ക്രൂസിനെതിരേ കഴിഞ്ഞ വര്‍ഷം സെനറ്റര്‍ പദവിയിലേക്ക് തീപാറുന്ന മത്സരമാണ് റൂര്‍ക്കെ കാഴ്ചവച്ചത്. മുന്‍ റോക്ക് സംഗീത സംവിധായകന്‍ കൂടിയായ റൂര്‍ക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന നേതാവ് കൂടിയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

നന്നായി സ്പാനിഷ് സംസാരിക്കുന്ന റൂര്‍ക്കെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോയവര്‍ഷം ടെക്‌സസിലെ 254 കൗണ്ടികളും സന്ദര്‍ശിച്ചിരുന്നു. ഇതൊക്കെയും തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മോഹത്തിനു മുതല്‍ക്കൂട്ടായി മാറുമെന്നാണ് റൂര്‍ക്കെയുടെ പക്ഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക