Image

സിസ്റ്റര്‍ ലൂസി സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നു മുന്നറിയിപ്പ്

Published on 15 March, 2019
സിസ്റ്റര്‍ ലൂസി  സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നു  മുന്നറിയിപ്പ്
കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമര്‍ശനത്തിന് ഇരയായ മാനന്തവാടി സന്റെ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സഭ. സഭയില്‍ നിന്നും സ്വയം പുറത്തു പോകണമെന്നാവശ്യപെട്ട് സിസ്റ്റര്‍ ലൂസിക്ക് വീണ്ടും മദര്‍ ജനറാള്‍ നോട്ടീസ് നല്‍കി. സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

സിനഡ് തിരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യ വ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം അശോകപുരത്തെ എഫ്‌സിസി ജനറലേറ്റായ 'പോര്‍സ്യുങ്കള'യിലെത്തി വിശദീകരണം നല്‍കിയിരുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫും കൗണ്‍സലര്‍മാരുമായി സിസ്റ്റര്‍ ലൂസി 10 മിനിറ്റ് സംസാരിച്ചു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് മദര്‍ സുപ്പീരിയറിന്റെ നിലപാട്. അതേസമയം, പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.


സിസ്റ്റര്‍ ലൂസിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ സഭാ ചട്ടങ്ങള്‍ക്കും സന്യാസ ജീവിതത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദര്‍ ജനറല്‍ നേരത്തേ 4 കത്തുകള്‍ നല്‍കിയിരുന്നു. ജനുവരി 9നു നേരിട്ടുവന്നു വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
Join WhatsApp News
josecheripuram 2019-03-15 18:00:47
How much freedom a NUN can exercise compare to a priest?Are they equally treated?I think it's about time to look in to all these issues&If needed a overhauling is needed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക