Image

ക്രൈബ്രാഞ്ചല്ല, സിബിഐ അന്വേഷണത്തെയും നേരിടാം; സാമ്‌ബത്തിക തട്ടിപ്പ്‌ ആരോപണത്തില്‍ യുഎന്‍എ

Published on 15 March, 2019
ക്രൈബ്രാഞ്ചല്ല, സിബിഐ അന്വേഷണത്തെയും നേരിടാം; സാമ്‌ബത്തിക തട്ടിപ്പ്‌ ആരോപണത്തില്‍ യുഎന്‍എ

തൃശൂര്‍ : സംഘടനയില്‍ നിന്ന്‌ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്‌ പുറത്താക്കപ്പെട്ടയാള്‍ അടിസ്ഥാന രഹിതമായി ഉന്നയിച്ച ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണം നടത്തിയാലും നേരിടാന്‍ തയ്യാറെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍. 

ആരോപണം ഉന്നയിച്ച വ്യക്തി മുമ്‌ബ്‌ അച്ചടക്ക നടപടി നേരിട്ട്‌ മൂന്ന്‌ വര്‍ഷത്തോളം സംഘടനയില്‍ നിന്ന്‌ പുറത്തായിരുന്നതായും സംഘടനാ ഭാരവാഹികള്‍ ഫേയ്‌സ്‌ ബുക്കില്‍ കുറിച്ചു.

വീണ്ടും പലവിധ ആരോപണങ്ങള്‍ക്ക്‌ വിധേയമായ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും ചുമതലയുണ്ടായിരുന്ന സംസ്ഥാന വൈസ്‌ പ്രസിഡന്റിനെതിരെയും അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്‌ അഡ്‌ഹോക്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന കൗണ്‍സിലും സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്‌ത്‌ വൈസ്‌ പ്രസിഡന്റായിരുന്ന സിബി മുകേഷിനെ സംഘടനയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തു.

 ഇതില്‍ വിദ്വേഷം തീര്‍ക്കാനാണ്‌ സംഘടനയ്‌ക്കെതിരെ സാമ്‌ബത്തിക ക്രമക്കേട്‌ ആരോപിച്ചിരിക്കുന്നതെന്നാണ്‌ യുഎന്‍എ പ്രതികരണം.

യു.എന്‍.എ ഭാരവാഹികള്‍ മൂന്ന്‌ കോടിയോളം രൂപയുടെ ക്രമക്കേട്‌ നടത്തിയെന്ന്‌ കാണിച്ച്‌ സംഘടനയുടെ മുന്‍ വൈസ്‌ പ്രസിഡന്റാണ്‌ ഡി.ജി.പിക്ക്‌ പരാതി നല്‍കിയത്‌. തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം വേണമെന്നാണ്‌ ആവശ്യം.

സ്വകാര്യ ബാങ്കില്‍ യു.എന്‍.എക്കുള്ള അക്കൗണ്ടില്‍ മൂന്ന്‌ കോടി എഴുപത്തിയൊന്ന്‌ ലക്ഷം രൂപയാണ്‌ ഉണ്ടായിരുന്നത്‌. 

ഇതില്‍ നിന്ന്‌ ഓഫീസ്‌ റെന്റ്‌, ശമ്‌ബളം, യാത്ര ചിലവ്‌, കേസ്‌ നടത്തിയില്‍ അഭിഭാഷകര്‍ക്ക്‌ ഫീസ്‌ നല്‍കിയത്‌ തുടങ്ങിയ ഇനങ്ങളിലായി ഒരു കോടി നാല്‍പ്പത്‌ ലക്ഷം രൂപ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ചതായി രേഖകള്‍ ഉണ്ട്‌.

 ബാക്കി രണ്ട്‌ കോടി ഇരുപത്‌ ലക്ഷം രൂപ ഒരു കാരണവും കൂടാതെ അക്കൗണ്ടില്‍ പിന്‍വലിച്ചുവെന്നാണ്‌ യു.എന്‍.എ യുടെ മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സിബി ഡി.ജി.പിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക