Image

ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സമവായ ചര്‍ച്ച; സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു

Published on 15 March, 2019
ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സമവായ ചര്‍ച്ച; സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു


കൊച്ചി: ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സമാവായ ചര്‍ച്ചയ്‌ക്കുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. കോടതി വിധി നടപ്പാക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടെന്ന്‌ വ്യക്തമാക്കി ഓര്‍ത്തഡോക്‌സ്‌ സഭ ചര്‍ച്ചയില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു.

തര്‍ക്കത്തിലുള്ള പള്ളികളുടെ അവകാശം ഓര്‍ത്തോക്‌സ്‌ സഭയ്‌ക്ക്‌ കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക്‌ ശേഷം പലയിടുത്തും ഓര്‍ത്തഡോക്‌സ്‌ - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്‌.

മന്ത്രിസഭാ ഉപസമിതി അടുത്ത ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ വച്ച്‌ ചര്‍ച്ച നടത്താനാണ്‌ ഇരുവിഭാഗങ്ങളേയും ക്ഷണിച്ചത്‌. ഓര്‍ത്തോഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങളുമായി ആദ്യം മന്ത്രിസഭാ ഉപസമതി പ്രത്യേകം ചര്‍ച്ചയും പിന്നീട്‌ ഇരുകൂട്ടരും ഉള്‍പ്പെട്ട ചര്‍ച്ചയുമാണ്‌ ഉദ്ദേശിക്കുന്നത്‌. യാക്കോബായ വിഭാഗം ക്ഷണം സ്വകരിച്ചു. എന്നാല്‍ ഓര്‍ത്തഡോക്‌സ്‌ സഭ ക്ഷണം തള്ളുകയായിരുന്നു.

കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ലെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ കരുതുന്നത്‌. ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക്‌ ക്ഷണിച്ചത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണെന്നതും നേതൃത്വം കരുതുന്നു. അതാണ്‌ ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക