Image

ഉറങ്ങാന്‍ സാധിക്കുന്നില്ല; വധശിക്ഷ വിലക്കി കാലിഫോര്‍ണിയ ഗവര്‍ണര്‍

Published on 15 March, 2019
ഉറങ്ങാന്‍ സാധിക്കുന്നില്ല; വധശിക്ഷ വിലക്കി  കാലിഫോര്‍ണിയ ഗവര്‍ണര്‍
കാലിഫോര്‍ണിയയില്‍ വധ ശിക്ഷ സ്റ്റേ ചെയ്ത് ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം ഉത്തരവിട്ടു. നിരപരാധിക്ക് വധശിക്ഷ ലഭിക്കാമെന്നസാധ്യത തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് വധശിക്ഷ സ്റ്റേചെയ്ത് ഗവര്‍ണര്‍ പറയുന്നു.
സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്ന 737 പേര്‍ക്ക് ഗവര്‍ണറുടെ ഉത്തരവ് ആശ്വാസമാകും.

നിയമപരമായ നടപടികള്‍ നടക്കുന്നതിനാല്‍ 2006 മുതല്‍ സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല. നേരത്തെ വധശിക്ഷ നടപ്പാക്കിയവരില്‍ നാല് ശതമാനത്തോളം പേര്‍ നിരപരാധികളായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.

ന്യൂസം ഗവര്‍ണറായിക്കുന്ന കാലം ഇത് തുടരും. വധശിക്ഷ ഇല്ലാതാക്കണമെങ്കില്‍ സ്റ്റേറ്റില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തീരുമാനിക്കണം. എന്നാല്‍ സംസ്ഥാനത്ത് വധശിക്ഷ നിരോധിക്കാനുള്ള ആവശ്യം 2012ലും 2016ലും വോട്ടര്‍മാര്‍ ആവര്‍ത്തിച്ച് നിരസിക്കുകയാണുണ്ടായത്. മുന്‍പ് വധ ശിക്ഷയെ എതിര്‍ത്ത സ്ഥാനാര്‍ഥികളെ തെരെഞ്ഞെടുപ്പില്‍ തോല്പ്പിച്ച ചരിത്രവും കാലിഫോര്‍ണിയക്കുണ്ട്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സെനറ്റര്‍ കമലാ ഹാരിസും അറ്റോര്‍ണി ജനറലായിരിക്കെ വധ ശിക്ഷയെ എതിര്‍ത്തിരുന്നു.

നൂറുകണക്കിനാളുകളെ കൊല്ലുന്നതില്‍ ഒപ്പുവെയ്ക്കാന്‍ തനിക്കാവില്ല, അതില്‍ നിരപരാധികളുമുണ്ടായേക്കാം എന്നറിയുന്നതുകൊണ്ടുതന്നെ-ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ വധശിക്ഷാ സമ്പ്രദായം പരാജയമാണ്. മനപൂര്‍വം ഒരു വ്യക്തിയെ കൊല്ലുന്നത് തെറ്റാണ്. ഗവര്‍ണറെന്ന നിലയില്‍ ഒരു വ്യക്തിയുടെയും വധശിക്ഷ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ തനിക്കു കഴിയുന്നില്ല. കൊല്ലാന്‍ നമുക്ക് അവകാശമുണ്ടോ? ഇല്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

സാന്‍ ക്വെന്റിന്‍ സ്റ്റേറ്റ് ജയിലിലെ എക്സിക്യൂഷന്‍ ചേംബര്‍ ഉടന്‍ അടച്ചിടാനും ഗവര്‍ണര്‍ ഉത്തരവിട്ടു.
സാന്‍ ക്വെന്റിനിലെ ചേംബര്‍ 853,000 ഡോളര്‍ ചെലവിട്ട് 2010ല്‍ അപ്ഗ്രേഡ് ചെയ്തിരുന്നുവെങ്കിലും അത് ഉപയോഗിച്ചിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടുണ്ട്.

പ്രോസിക്യൂട്ടേഴ്സ അസോസിയേഷനടക്കം വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക