Image

ഫെയ്‌സ്ബുക്ക് വോട്ടെടുപ്പില്‍ വിജയം ആന്റോ ആന്റണിക്ക്; പുലിവാല് പിടിച്ച് 'സിപിഎം സൈബര്‍ സഖാക്കള്‍'

Published on 15 March, 2019
ഫെയ്‌സ്ബുക്ക് വോട്ടെടുപ്പില്‍ വിജയം ആന്റോ ആന്റണിക്ക്; പുലിവാല് പിടിച്ച് 'സിപിഎം സൈബര്‍ സഖാക്കള്‍'


പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. എല്ലാ പാര്‍ട്ടികള്‍ക്കും ഔദ്യോഗികവും അനൗദ്യോഗികവുമായ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമുണ്ട്. അവയിലൂടെ ആശയ പ്രചാരണങ്ങള്‍ നടത്താനും വോട്ടര്‍മാരെ കൈയ്യിലെടുക്കാനും എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നു. സിപിഎമ്മിന്റെ പേരിലുള്ള 'സിപിഐഎം സൈബര്‍ സഖാക്കള്‍' എന്ന ഫേയ്‌സ്ബുക്ക് പേജും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തി ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുകയാണ്.

സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന ഫേയ്‌സ്ബുക്ക് പേജില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായിരിക്കുന്നത്. പത്തനംതിട്ടയില്‍ ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓണ്‍ലൈന്‍ പോള്‍ ആണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ്, യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. എന്നിവരുടെ പേരുകള്‍ നല്‍കി, ഇവരില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെട്ടിരുന്നത്. ആന്റോ ആന്റണിയുടെ വിജയം പ്രഖ്യാപിക്കുന്ന വോട്ടെടുപ്പ് ഫലമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക