Image

ദശാബ്ദം പൂര്‍ത്തിയാക്കിയ ശ്രേഷ്ട ഇടയന് ഭദ്രാസനത്തിന്റെ ആദരവ്

Published on 15 March, 2019
ദശാബ്ദം പൂര്‍ത്തിയാക്കിയ ശ്രേഷ്ട ഇടയന് ഭദ്രാസനത്തിന്റെ ആദരവ്


കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊല്‍ക്കത്ത ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വര്‍ഷം പൂര്‍ത്തീകരിച്ച അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ആദരിച്ചു.

കൊല്‍ക്കത്ത ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജേക്കബ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ഭദ്രാസന മിഷന്‍ സെക്രട്ടറി ഗീവറുഗീസ് റന്പാന്‍, ഭദ്രാസന സെക്രട്ടറി തോമസ് റന്പാന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ജോസ് കെ. വര്‍ഗീസ്, മിഷന്‍ ട്രഷറര്‍ ഫാ. അജു കെ. വര്‍ഗീസ്, വൈദിക സംഘം സെക്രട്ടറി ഫാ. കെ. ഐ. വര്‍ഗീസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക