Image

കേരള സ്ത്രീകള്‍ ഭയത്തിന്റെ നിഴലില്‍ (മോന്‍സി കൊടുമണ്‍)

Published on 15 March, 2019
കേരള സ്ത്രീകള്‍ ഭയത്തിന്റെ നിഴലില്‍ (മോന്‍സി കൊടുമണ്‍)
വനിതാ മതിലും വനിതാ സംവരണവും ഒക്കെ വാതോരാതെ പറയുകയും അതിനു വേണ്ടി ആഹോരാത്രം പണിയെടുത്തുവെന്ന് പറയുകയും ചെയ്യുന്നകേരള മക്കള്‍ തന്നെ സ്ത്രീകളെ നടുറോഡില്‍ പച്ചക്ക് കത്തിക്കുന്ന രംഗമാണ് നാം ലൈവില്‍ കണ്ടത് .പ്രണയം എന്നു പറയുന്നത് ഒരു സൈഡില്‍ നിന്ന് മാത്രം വന്നാല്‍ അതു പൂര്‍ണമാകുന്നില്ല. പരസ്പരം ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുമ്പോഴെ അത് യഥാര്‍ത്ഥ പ്രണയമാകുന്നുള്ളു. ഒരു പെണ്‍കുട്ടിക്ക് ഒരു പുരുഷനെ ഇഷ്ടമല്ലിങ്കല്‍ അവളുടെ പിറകേ നടന്ന് അവളെ കമന്റെടിച്ചു ശല്യപ്പെടുത്തുകയും അവസാനം അവള്‍ക്കിഷ്ടമല്ലെന്ന് പറയുമ്പോള്‍ അവളെ പെട്രോള്‍ ഒഴിച്ചു കത്തിക്കുക മുഖത്ത് ആസിഡ് ഒഴിച്ച വികൃതമാക്കുക ഇതു നിരന്തര സംഭവമായി കേരളത്തില്‍ വരുന്നത് ഒരു ഭീകരാന്തരീക്ഷരം സൃഷ്ടിച്ചിരിക്കയാണ്. നമ്മുടെ സഹോദരിമാര്‍ക്ക് റോഡില്‍ പട്ടാപ്പകല്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ദുരവസ്ഥ നമ്മുടെ സാക്ഷര കേരളത്തില്‍ തന്നെ നടമാടുന്നു.രാഷ്ടീയ കൊലപാതകത്തെക്കുറിച്ച് ഇനി പറയുന്നില്ല അതും മനുഷ്യനെ പട്ടാപ്പകല്‍ പച്ചക്ക് വെട്ടിമുറിക്കുന്നു.

ഒരോ പാര്‍ട്ടിക്കാര്‍ക്കും ഇത്ര വെട്ടണമെന്ന് നിബന്ധനയുള്ളതുപോലെ .മതക്കാര്‍ക്കും ഉണ്ട് കൈവെട്ടു പദ്ധതികള്‍. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാറിന്റ കൈ വെട്ടാന്‍ ഒറ്റിക്കൊടുത്തത് സ്വന്തം സഭക്കാര്‍ തന്നെ. ഇപ്പോഴും അദ്ദേഹത്തിന് ശരിയായ ആനുകുല്യം കൊടുത്തിട്ടില്ല. പരസ്പരം സ്‌നേഹിക്കണമെന്നു പറയുന്ന മതമാണ് മറ്റുള്ളവരെ കൂടുതല്‍ ദ്രോഹിക്കുന്നത് എന്നു ഞാന്‍ മനസ്സിലാക്കുന്നു 'അവര്‍ തന്നെയാണ് ഇന്നു പീഡനത്തിനു് കേരളത്തില്‍ ദുര്‍മാതൃക കാട്ടുന്നത്.പീഡനവീരന്‍മാരെ സംരക്ഷിക്കപ്പെടുന്ന ഒരു മതം ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ് .ഒരു മനുഷ്യനെ കൊന്നാല്‍ വേറൊരു മനുഷ്യന് സ്വര്‍ഗ്ഗം കിട്ടുന്ന മതത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷെ പീഡന വീരന്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്ന വിശുദ്ധനാണെന്നു പറയുന്ന ഒരു സുവിശേഷകനെ അതായത് രോഗശാന്തി ശുശ്രൂഷകനെ കണ്ടപ്പോള്‍ എനിക്കു ഭയം തോന്നി.

ഇത്തരക്കാരാണ് ഭീകരവാദികള്‍ നെഞ്ചില്‍ വഞ്ചനയും ചുണ്ടില്‍ പുഞ്ചിരിയുമായി വരുന്നവരാണ് ഇപ്പോഴത്തെ ആത്മീയ ശുശ്രൂഷകര്‍ .ലോക അവസാനത്തോടു കൂടി ഇത്തരം കപടന്‍മാര്‍ വരുമെന്നു ബൈബിളില്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. അവരും പീഡകന്‍മാര്‍ക്ക് സപ്പോര്‍ട്ടാണ് .കേരം തിങ്ങും കേരള നാടേ നിന്നേ യോര്‍ത്ത് കേഴുന്നു ഞാന്‍. എല്ലാ മതങ്ങളും സനാതനമൂല്യമുള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നുവെങ്കില്‍ ഇന്ന് ഒരു മതം പീഡകന്‍മാരെ പരസ്യമായി സംരക്ഷിക്കുന്ന ഭീകരത വിശ്വാസികളില്‍  ആശങ്കയുളവാക്കുന്നു.

അതിനാല്‍ വിശ്വാസികളില്‍ അവരുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് .പീഡനത്തിന്റെ സാക്ഷികളെ ഇവര്‍ തടവറയിലാക്കി പട്ടിണിക്കിടുന്നു. ബന്ധുക്കളെ കാണുവാന്‍ അനുവദിക്കുന്നില്ല കൂടാതെ ഇവര്‍ക്കു മാനസിക പരിമുറുക്കം കൊടുത്ത് ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭീകരത കേരള ജനതയെ പരിഭ്രാന്തരാക്കുന്നു. ഇതിനു ചില രാഷ്ടീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടോയെന്ന് സംശയിക്കുന്നു. നീതിക്ക് വേണ്ടി പോരാടുന്ന ഒരു കന്യാസ്ത്രീയെ ഒരു മതം നിരന്തരം ആവശ്യമില്ലാത്ത കുറ്റം ആരോപിച്ച് ക്രിസ്തുവിനെ ക്രൂശിച്ചതു പോലെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു. പീഡകന്‍ അകത്തു മുന്തിരി ച്ചാറും കുടിച്ച് സുഖിക്കുന്നു. അല്ല സുഖിപ്പിച്ച് ചിലര്‍ ഇരുത്തിയിരിക്കയാണ്.കാരണം ഇതില്‍ പങ്കാളികള്‍ ഉന്നത ആത്മീയ നേതാക്കളും കാണം .പുരുഷന്റെ ഒരു ഉപഭോഗവസ്തുവായി സ്ത്രീകളെ ആത്മീയ നേതാക്കളും കണ്ടു തുടങ്ങിയിരിക്കുന്നു ' പീഡനം തെരുവില്‍ നിന്ന് കന്യാസ്ത്രീ മീ ങ്ങളിലേക്കു വ്യാപിക്കുന്ന ഭീകരത കേരളത്തില്‍ പടര്‍ന്നിരിക്കുന്നു. ഇതിന് എതിരു നില്‍ക്കുന്നവരെ മതം പുറത്താക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം വീണ്ടും ഒരു ഭ്രാന്താലയത്തിലേക്കു മാറിക്കൊണ്ടിരിക്കുന്നു.

നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സമാധാനമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ . ആത്മീയ പുഴുക്കുത്തുകക്ക് കടിഞ്ഞാണിടാന്‍ വിശ്വാസികള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വന്നെന്നിരിക്കും. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഹുങ്കില്‍ നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ വീണ്ടും ഉപദവിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടി വരുമെന്ന് വിശ്വാസികളായ ഞങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക