Image

ഗ്രൂപ്പ് പോര്; സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്

കല Published on 15 March, 2019
ഗ്രൂപ്പ് പോര്; സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി പ്രചരണത്തില്‍ ഒരു റൗണ്ടിലേക്ക് എത്തുമ്പോള്‍ ഇതുവരെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. 
വെള്ളിയാഴ്ച നടന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചു തീരുമാനമായില്ല. മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. വയനാട് , വടകര, ഇടുക്കി സീറ്റുകള്‍ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. 
വയനാട്ടില്‍ കെ.സി വേണുഗോപാലിനെപ്പോലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും താത്പര്യമുണ്ട്. ഇടുക്കി പി.ജെ ജോസഫിന് നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വടകരയില്‍ കെ.കെ രമ സ്ഥാനാര്‍ഥിയാകുന്നതാണ് യുഡിഎഫിനെ കുഴപ്പിക്കുന്നത്. 
തൃശ്ശൂരില്‍ ടി.എന്‍ പ്രതാപന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ആലത്തൂരില്‍ യുവത്വത്തിന്‍റെ പ്രതീകമായി രമ്യ ഹരിദാസാണ് മത്സരിക്കാനായി എത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക