Image

ന്യൂസിലാന്റ് മോസ്‌ക്കിലുണ്ടായ കൂട്ടക്കൊലയെ യു.എസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു.

പി.പി. ചെറിയാന്‍ Published on 16 March, 2019
ന്യൂസിലാന്റ് മോസ്‌ക്കിലുണ്ടായ കൂട്ടക്കൊലയെ യു.എസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു.
വാഷിംഗ്ടണ്‍ ഡി.സി.: ന്യൂസിലാന്റ് മുസ്ലീം പള്ളികളില്‍ ഭീകരപ്രവര്‍ത്തകര്‍ നടത്തിയ കൂട്ടക്കൊലയെ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍   മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥനക്കു വേണ്ടി പള്ളിയില്‍ കൂടിവന്നവര്‍ക്കു നേരെയാണ് ഓസ്‌ട്രോലിയന്‍ പൗരത്വമുള്ള 28 വയസ്സുക്കാരന്‍ ബ്രണ്ടന്‍ ടറന്റ് വെടിയുതിര്‍ത്തതു.

അമേരിക്കയിലെ മുസ്ലീം, സിക്ക് ദേവാലയങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍ മുന്നറിയിപ്പു നല്‍കി.

സിക്ക് കൊയലേഷന്‍ മാര്‍ച്ച് 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഭീകരര്‍ക്കെതിരെ ജാഗ്രരൂഗരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസിലാന്റില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മ സംയമനം പാലിക്കണമെന്ന് ഈ സംഘടനകളും അഭ്യര്‍ത്ഥിച്ചു. ആരാധനാകേന്ദ്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അഭയം നല്‍കുന്നവയായിരിക്കണമെന്നും, ഇത്തരം കൂട്ടകൊലകള്‍ക്കുള്ള സ്ഥാനമല്ലെന്ന് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമന്‍ നന്ദന്‍ പറഞ്ഞു.

ന്യൂസിലാന്റ് മോസ്‌ക്കിലുണ്ടായ കൂട്ടക്കൊലയെ യു.എസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു.
Join WhatsApp News
വിദ്യാധരൻ 2019-03-16 16:02:18
ഇവിടെ കൂടിയിരുന്നു വിലപിച്ചിട്ടെന്തു കാര്യം ?
നിങ്ങളുടെ അപലപനത്തിനു എന്തർത്ഥം ?
നിങ്ങൾ തിരെഞ്ഞെടുത്ത നിങ്ങളുടെ പ്രസിഡണ്ട് 
മനുഷ്യരെ നിറത്തിന്റെയും ജാതിയുടെയും  
മതത്തിന്റെയും വർഗ്ഗത്തിന്റേയും അടിസ്ഥാനത്തിൽ 
വേർതിരിച്ചു കാണുമ്പോൾ അത് കാണാതെ, 
നിങ്ങൾ അവന്റെ ദുഷിച്ചു നാറുന്ന 
മസ്തിഷ്‌ക്കത്തെ കാണാതെ, അവന്റ 
നിഗൂഡമായ ലക്ഷ്യങ്ങൾ അവന്റെ വാക്കിലും 
നടത്തിയിലും ഓരോ ചാലനങ്ങളിലും 
എഴുന്നു നിൽക്കുമ്പോൾ, അതിനെ 
മനുഷ്യ രാശിയെ രക്ഷിക്കാൻ എത്തിയ 
ദിവ്യവതാരമായി കാണുമ്പൊൾ 
അവനെ വോട്ടിലൂടെ അധികാരത്തിന്റെ 
സിംഹാസങ്ങളിൽ ഇരുത്തി ഹാലേലുയ്യ പാടുമ്പോൾ 
നിങ്ങളുടെ അപലപനത്തിന് എന്തർത്ഥം ?.
കുനിഞ്ഞിരുന്നു വിലപിച്ചിട്ടു കാര്യമില്ല 
മുള്ളർ റിപ്പോർട്ടിനെയും നോക്കി ഇരുന്നിട്ട് കാര്യമില്ല 
എഴുനേറ്റ് പോയി പ്രവർത്തിക്കുക വോട്ടു ചെയ്യുക 
മനുഷ്യ രാശിയെ ഒന്നായി കാണാൻ കഴിയുന്ന,
ഈ രാജ്യത്തിന്റെ കുടിയേറ്റ പാരമ്പര്യത്തെ 
കാത്തു സൂക്ഷിക്കാൻ കഴിയുന്ന 
ഒരു മനുഷ്യ സ്നേഹിയെ തെരെഞ്ഞടുക്കൂ 
ആ നേതാവിന് ഈ ലോകത്തിന്റെ 
വംശീയ വാദത്തിന്, കൂട്ടകുലകൾക്ക് 
തടയിടാൻ കഴിഞ്ഞെന്നിരിക്കും 
മതത്തിന്റെയും ജാതിയുടെയും പിടിയിൽ നിന്ന് 
പുറത്തു വന്ന, മനുഷ്യ വർഗ്ഗത്തിന്റ്‌മേൽ 
നടക്കുന്ന അതിക്രമങ്ങളെ തടയാൻ കഴിയാത്ത 
മതങ്ങളെയും ദൈവങ്ങളെയും വിട്ട്
മനുഷ്യനായി ഒരു മനുഷ്യ സ്നേഹിക്ക് വോട്ടു ചെയ്യൂ .

Thank you Vidhyadharan 2019-03-17 11:22:54
Mulvaney this morning would not say why Trump wouldn’t give a speech denouncing white supremacy - but said on Fox: “The President is not a white supremacist. I’m not sure how many times we have to say that.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക