ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും
വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ മത്സരിക്കും. പരിസ്ഥിതി സംഘടനകളുടെ
പിന്തുണയോടെയാണു മത്സരിക്കുന്നതെന്നു സുരേഷ് പറഞ്ഞു.
ദേശീയപാത ബൈപ്പാസിനായി
കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ വയല്‍ക്കിളി എന്ന പേരില്‍ കര്‍ഷക
കൂട്ടായ്മ രൂപീകരിച്ച് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം
പിന്നീട് സംസ്ഥാനത്തിന് അകത്തും പുറത്തും ശ്രദ്ധേയമായിരുന്നു. സിപിഎം മുന്‍
ബ്രാഞ്ച് സെക്രട്ടറിയാണു സുരേഷ്
ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത്
വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂര്‍ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം
ആരംഭിച്ചു.
തികഞ്ഞ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഉയര്‍ന്ന ഈ പരിസ്ഥിതി പ്രക്ഷോഭത്തെ
ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍
നിലപാടിനൊപ്പം മാറി.
പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്
നേരിട്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ സമരക്കാരില്‍ ഒരു വിഭാഗം ബൈപ്പാസിന്
അനുകൂലമായ നിലപാട് സ്വീകരിച്ചു.
എന്നാല്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ്
കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രദേശവാസികള്‍ വയല്‍ക്കിളികള്‍ എന്ന
പേരില്‍ സമരം ശക്തമാക്കുകയായിരുന്നു.