Image

മൂന്ന്‌ കോടി മുസ്‌ലീങ്ങളും നാല്‌ കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്‌ക്ക്‌ പുറത്തെന്ന്‌ പഠന റിപ്പോര്‍ട്ട്‌

Published on 16 March, 2019
മൂന്ന്‌ കോടി മുസ്‌ലീങ്ങളും നാല്‌ കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്‌ക്ക്‌ പുറത്തെന്ന്‌ പഠന റിപ്പോര്‍ട്ട്‌


ന്യൂദല്‍ഹി: മുസ്‌ലിം വോട്ടര്‍മാരില്‍ 25%വും വോട്ടര്‍പട്ടികയ്‌ക്ക്‌ പുറത്തെന്ന്‌ പഠന റിപ്പോര്‍ട്ട്‌. മിസ്സിങ്‌ വോട്ടര്‍ ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെലാബ്‌സ്‌ സി.ഇ.ഒയുമായ ഖാലിത്‌ സെയ്‌ഫുള്ള നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന്‌ കോടി വോട്ടര്‍മാര്‍ക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌.

ഇന്ത്യയിലെ 11 കോടി യോഗ്യരായ മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന്‌ കോടി വോട്ടര്‍മാരുടെ പേര്‌ വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌. വോട്ടര്‍പട്ടികയില്‍ എത്ര മുസ്‌ലിം ദളിത്‌ വോട്ടര്‍മാരുണ്ടെന്നതിനേയും എത്രപേര്‍ അപ്രത്യക്ഷരായെന്നതിനേയും കുറിച്ചാണ്‌ അദ്ദേഹം പഠിച്ചത്‌.

20 കോടി ദളിത്‌ വോട്ടര്‍മാരില്‍ നാലുകോടി ദളിത്‌ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക