Image

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ മേല്‍ സമ്മര്‍ദം

Published on 16 March, 2019
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ മേല്‍ സമ്മര്‍ദം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ മേല്‍ സമ്മര്‍ദം. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ്‌ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നതിനാല്‍ അദ്ദേഹം മത്സരരംഗത്തുണ്ടെങ്കില്‍ മൂന്ന്‌ സീറ്റിലും ജയം ഉറപ്പാണെന്നാണ്‌ നേതാക്കള്‍ വ്യക്തമാക്കുന്നത്‌. ഇക്കാര്യം ഉന്നയിച്ച്‌ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക