Image

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

Published on 16 March, 2019
ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ലഖ്നൗ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ കൂറുമാറാന്‍ തുടങ്ങിയതാണ് അത് ഇപ്പോഴും തുടരുന്നു. ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടിവിട്ട് ബിഎസ്പിയില്‍ ചേര്‍ന്നതാണ് ഇപ്പോള്‍ അവസാനമായി നടന്ന കൂറുമാറ്റം.

ലഖ്നൗവില്‍ വച്ചാണ് ഡാനിഷ് അലി ബിഎസ്പി അംഗത്വം സ്വീകരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സഖ്യത്തിന്റെ ഏകോപനസമിതി കണ്‍വീനറും ആയിരുന്നു. 1994ല്‍ വിദ്യാര്‍ഥി വിഭാഗത്തിലൂടെയാണ് ജനതാദളില്‍ എത്തിയത്.

എന്‍റെ ജന്മഭൂമിയാണ് എ​​ന്‍റെ കര്‍മ്മഭൂമി. ഭരണഘടന ഭീഷണികള്‍ നേരിടുന്ന കാലത്ത്​ ശക്​തമായ പക്ഷത്തോടൊപ്പം നില്‍ക്കേണ്ടത്​ ആവശ്യമാണെന്നും ബി.എസ്​.പിയില്‍ ചേര്‍ന്നതിന്​ ശേഷം ഡാനിഷ്​ അലി വ്യക്​തമാക്കി.

ജെ.ഡി.എസില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ പദവികളൊന്നും താന്‍ ആവശ്യപ്പെട്ടിരുന്നില്ലയെന്നും ദേവഗൗഡ എന്നെ തിരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ്​ ബി.എസ്​.പിയില്‍ എത്തിയത്​. മായാവതി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിന്​ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു ഡാനിഷ്​ അലി. ലോക്​സഭ തിരഞ്ഞെടുപ്പിലെ സീറ്റ്​ ചര്‍ച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക