Image

ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന്‌ ഹാര്‍ദ്ദിക്ക്‌ പട്ടേല്‍

Published on 16 March, 2019
ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന്‌ ഹാര്‍ദ്ദിക്ക്‌ പട്ടേല്‍


അഹമ്മദാബാദ്‌ : ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന്‌ ഹാര്‍ദ്ദിക്ക്‌ പട്ടേല്‍. സേനയെ മുതലെടുക്കുന്ന മോദിയോട്‌ വെറുപ്പും, സത്യസന്ധനായ രാഹുല്‍ ഗാന്ധിയില്‍ വിശ്വാസവുമുണ്ടെന്ന്‌ ഹാര്‍ദ്ദിക്ക്‌ പട്ടേല്‍ പറഞ്ഞു. കലാപകേസിലെ ശിക്ഷാ വിധി തടസ്സമായതോടെ ലോക്‌സഭയില്‍ മത്സരിക്കാന്‍ നിയമവഴികള്‍ തേടുകയാണ്‌ ഹാര്‍ദ്ദിക്ക്‌ പട്ടേല്‍.
കള്ളം പറയുന്നവരെയും, സേനയെ മുതലെടുക്കുന്നവരെയും, കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയംകളിക്കുന്നവരെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന്‌ ഹാര്‍ദ്ദിക്ക്‌ ഉറപ്പിച്ച്‌ പറയുന്നു. രാഹുല്‍ഗാന്ധിയെ പിന്തുണക്കുക എന്നുള്ളത്‌ ശരിയായ നയമാണെന്ന്‌ ഹാര്‍ദ്ദിക്‌ വിലയിരുത്തുന്നു.

കോടതിയില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്‌ കോടതി പറഞ്ഞാല്‍ ഞാന്‍ മത്സരിക്കാന്‍ ശ്രമിക്കുമെന്ന്‌ ഹാര്‍ദ്ദിക്ക്‌ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്കുള്ള വരവോടെ സ്വീകരണങ്ങള്‍, തെരഞ്ഞെടുപ്പ്‌ കൂടിയാലോചനകള്‍ തുടങ്ങി വീണ്ടും സജീവമാകുകയാണ്‌ ഹാര്‍ദ്ദിക്‌. കോണ്‍ഗ്രസിന്‍റെ ഗുജറാത്ത്‌ പദ്ധതിയില്‍ ഏറെ പ്രധാനമാണ്‌ ഹാര്‍ദ്ദിക്‌ പട്ടേല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക