Image

സീറ്റ്‌ മോഹം ഉപേക്ഷിച്ച്‌ പി.ജെ. ജോസഫ്‌ വഴങ്ങി

Published on 16 March, 2019
സീറ്റ്‌ മോഹം ഉപേക്ഷിച്ച്‌ പി.ജെ. ജോസഫ്‌ വഴങ്ങി

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി സീറ്റ്‌ മോഹം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എംഎല്‍എ. തന്നെ മനപൂര്‍വം മാറ്റിനിര്‍ത്തിയതായും പാര്‍ട്ടിയില്‍ ഇരട്ടനീതിയാണെന്നും കുറ്റപ്പെടുത്തിയ ജോസഫ്‌ എന്നാല്‍ സല്‍സരിക്കാനില്ലെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കാന്‍ ആദ്യം താല്‍പര്യം അറിയിച്ചിരുന്നു. രണ്ട്‌ സീറ്റില്ലാതെ വന്നതോടെ ഇടുക്കി, കോട്ടയം സീറ്റുകള്‍ പരസ്‌പരം വെച്ച്‌ മാറുന്ന കാര്യം ചര്‍ച്ചയായെങ്കിലും ഇതിനോട്‌ ജോസ്‌ കെ. മാണി എംപി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതിനിടെ കോട്ടയം സീറ്റില്‍ താന്‍ പോലും അറിയാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

തനിക്ക്‌ നീതി ലഭിച്ചില്ല. മുതിര്‍ന്ന നേതാക്കളെ കണ്ടപ്പോള്‍ ഇടുക്കിയില്‍ മത്സരിക്കാന്‍ ചില നിബന്ധനകള്‍ വെച്ചു. നിലവിലെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ജയസാധ്യതയില്ലാത്തതിനാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശം വന്നെങ്കിലും രണ്ടില വിടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇത്‌ ഉപേക്ഷിച്ചുവെന്നും പി.ജെ. ജോസഫ്‌ പറഞ്ഞു.

കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇന്ന്‌ മുതല്‍ യോജിച്ചുള്ള പോരാട്ടം തുടങ്ങുകയാണ്‌. പിളര്‍പ്പിനില്ല, ജോസഫ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക