അബാസിയ, കുവൈത്ത് : വിദഗ്ധരായ ഡോക്ടര്‍മാരെ കാണാനും രോഗനിവൃത്തി വരുത്താനും കുവൈത്തിലെ സ്വകാര്യ , സര്‍ക്കാര്‍ ആശുപത്രികള്‍ അപ്രാപ്യമായ പാവങ്ങളായ നൂറുകണക്കിന് പേര്‍ക് ആശ്വാസത്തിന്റെ വൈദ്യ സഹായമൊരുക്കി കെകെഎംഎ യും ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറവും ചേര്‍ന്ന് ഒരുക്കിയ സൗജന്യ മെഡിക്കല്‍ സ്ക്രീനിംഗ് ക്യാമ്പ് സമാപിച്ചു.
ലോക കിഡ്നി ദിനാചരണത്തിന്റെ ഭാഗമായി അബാസിയയിലെ പാകിസ്ഥാന് എക്സല്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ക്യാന്പില്‍ 1000 ലേറെ പേര് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയെത്തി . രാവിലെ ഏഴിന് ക്യാന്പിലെത്തിയവര്ക്ക് ഷുഗര്‍, പ്രഷര്‍ , കൊളസ്ട്രോള്‍, ഇസിജി , അള്‍ട്രാ സൗണ്ട് പരിശോധന നല്കി . തുടര്‍ന്ന് 30 ലേറെ മുറികളിലായി സജ്ജീകരിച്ച പരിശോധനാ മുറികളില്‍ ഡോക്ടര്‍മാര്‍ രോഗപരിശോധന നടത്തി.
ഇന്ത്യന്‍ ഡോക്ടര്‍ ഫോറം, ഇന്ത്യന്‍ ഡന്റല്‍ അലയന്‍സ് അസോസിയേഷന് കുവൈത്ത്, ഹാര്‍ട്ട് ഫൗണ്ടേഷന് , മെട്രോ മെഡിക്കല്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള 40 ലേറെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ക്യാന്പില്‍ പരിശോധന നടത്തി ആവശ്യമായ വൈദ്യ സഹായവും ഉപദേശ നിര്‍ദേശങ്ങളും നല്കി . ഇന്ത്യന്‍ നഴ്സസ് ഫെഡറേഷന് കുവൈത്ത് , ,ഇന്ത്യന്‍ ഒപ്താല്‍മിക് അസോസിയേഷന് , കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന് , ദസ്മാന്‍ ഡയബറ്റിക് സെന്റര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നുള്ള നൂറിലേറെ പാരാമെഡിക്കല്‍ ജീവനക്കാര്‍ വിവിധ അനുബന്ധ സേവനങ്ങളിലൂടെ ക്യാമ്പിനെത്തിയവരുടെ പ്രീതിക്കിരയായി. വിവിധ പരിശോധനകള്‍ക്കായി 12 മണിക്കൂര്‍ നിരാഹാരവുമായി എത്തിയവര്‍ക്ക് ലഘു ഭക്ഷണവും കെ കെഎംഎ അബാസിയ ബ്രാഞ്ച് സ്നേഹ മധുര ചായയും മെട്രോ മെഡിക്കല്‍ സെന്‍ട്രല്‍ കുടി വെള്ളവും നല്കി .
ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്ത മറിയം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ കെ എം എ പ്രസിഡന്റ് എ.പി. അബ്ദുല്‍സലാം ,ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്റ് ഡോ. സുരേന്ദ്ര നായക് , ഇന്ത്യന്‍ ഡന്റല്‍ അലയന്‍സ് മുന്‍ പ്രസിഡന്റ് ഡോ. പ്രതാപ് ഉണ്ണിത്താന് , ഐഡിഎഫ് കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. സണ്ണി വര്‍ക്കി , മെട്രോ മെഡിക്കല്‍ കെയര്‍ സിഇഒ ഹംസ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഹെല്‍ത്ത് ഡയറക്ടറി ഐ ഡി എഫ് മുന്‍ പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദിന് ആദ്യ പ്രതി നല്കി കൊണ്ട് കെ കെ എം എ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ പ്രകാശനം ചെയ്തു . മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം , ഇന്ത്യന്‍ ഡന്റല്‍ അലയന്‍സ് , ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്, കുവൈത്ത്, ഹാര്‍ട്ട് ഫൗണ്ടേഷന്, ഇന്ത്യന്‍ ഒപ്റ്റോമെട്രിക് അസോസിയേഷന് , കെ എന്‍ പി സി എന്നീ സ്ഥാപനങ്ങള്‍ക്കും ഡോ. പ്രതാപ് ഉണ്ണിത്താന് , അബ്ദുല്‍മജീദ് നഹ , മാജിക് പരിപാടി അവതരിപ്പിച്ച കെ പി ആര് തിരൂര്‍ എന്നിവര്‍ക്ക് സഗീര്‍ തൃക്കരിപ്പൂര്‍ , അലി മാത്ര , അബ്ദുല്‍ ഫത്താഹ് തയ്യില്‍ , കെ ബഷീര്‍ , ഹംസ പയ്യന്നൂര്‍ , ദോ സുരേന്ദ്ര നായക് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു . കെകെഎംഎ ജനറല്‍ സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് ബി.എം. ഇക്ബാല്‍ നന്ദിയും പറഞ്ഞു.
പി. അക്ബര്‍ സിദ്ദീഖ് , കെ ബഷീര്‍ , കെ.സി. ഗഫൂര്‍ ,സംസം റഷീദ് , വി.കെ. ഗഫൂര്‍ , ഷഹീദ് ലബ്ബ കെ.സി. കരീം , മജീദ് റവാബി , അബ്ദുല്‍ ഹമീദ് മുള്‍കി , പി.എം. മുഹമ്മദ് ശരീഫ് , അഷ്റഫ് മാങ്കാവ്, വി.കെ. നാസര്‍ തുടങ്ങിയവര്‍ ക്യാന്പിന് നേതൃത്വം നല്കി .
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍