Image

പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക അവാര്‍ഡ് ഖലീലുല്ലാഹ് ചെംനാടിന്

Published on 16 March, 2019
പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക അവാര്‍ഡ് ഖലീലുല്ലാഹ് ചെംനാടിന്
കോഴിക്കോട് : മാപ്പിള സാഹിത്യ പരിജ്ഞാനം കൊണ്ട് മാപ്പിളപ്പാട്ട് പഠിതാക്കള്‍ക്കും ആസ്വാദകര്‍ക്കും കനപ്പെട്ട സംഭാവനകള്‍ നല്‍കി വരുന്ന മാപ്പിളപ്പാട്ടു രചയിതാവ് കൂടിയായ ഖലീലുല്ലാഹ് ചെംനാടിനെ 'തനത് മാപ്പിള സാഹിത്യ വേദി' പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ലോകത്തെ ആദ്യത്തെ അനാട്ടമിക്ക് കാലിഗ്രാഫര്‍, ലിംക ബുക്‌സ് ഓഫ് റിക്കാര്‍ഡ് വിന്നര്‍, ഗിന്നസ് റിക്കാര്‍ഡ് ജേതാവ് തുടങ്ങി അക്ഷരങ്ങള്‍ കൊണ്ട് വിശിഷ്യാ അറബി അക്ഷരങ്ങള്‍ കൊണ്ട് ആകാരം സൃഷ്ടിക്കുന്ന ലോകപ്രശസ്ത മലയാളി കലാകാരന്‍.
മാപ്പിള സാഹിത്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനും, അവ പരിപോഷിപ്പിക്കുന്നതിനും വേണ്ടി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തനത് മാപ്പിള കലാ സാഹിത്യ വേദി ഏപ്രില്‍ 7ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന മൂന്നാം വാര്‍ഷിക പരിപാടിയില്‍ ഖലീലുള്ള ചെംനാടിനെ ആദരിക്കും.

ഫൈസല്‍ എളേറ്റില്‍, സി വി എ കുട്ടി ചെറുവാടി, കെ കെ അബ്ദുല്‍ സലാം എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കാസര്‍ഗോഡ് ചെമ്മനാട് സ്വദേശിയായ ഖലീലുല്ലാഹ് ചെംനാട്, പഴയകാല പ്രശസ്ത മാപ്പിള സാഹിത്യ രചയിതാവ് 'ഇബ്നു ഹസ്സന്‍' എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന എം എച്ച് സീതിയുടേയും, റുഖിയയ്യുടേയും മകനാണ്. ഭാര്യ സഅദിയ്യ, മക്കള്‍ സഫ, റഫ, ഇഫ. ഇപ്പോള്‍ മാന്യത്ത് താമസിക്കുന്ന ഖലീലുല്ലാഹ് ദുബായില്‍ ജോലി ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക