Image

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം; പത്തനംതിട്ടക്കായി കണ്ണന്താനവും ശ്രീധരന്‍ പിളളയും

കല Published on 16 March, 2019
കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം; പത്തനംതിട്ടക്കായി കണ്ണന്താനവും ശ്രീധരന്‍ പിളളയും

കേരളത്തില്‍ വലിയ പ്രതീക്ഷയ്ക്ക് വകയൊന്നുമില്ലെങ്കിലും ഇടത് വലത് മുന്നണികളേക്കാള്‍ വലിയ ഗ്രൂപ്പ് കളിയും ചരട് വലിയുമാണ് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിന്. ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍ എം.പി എന്നിവര്‍ കേന്ദ്രനേതൃത്വവുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തി. ഇതോടെ തിരുവനന്തപുരത്ത് കുമ്മനം, പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള എന്നീ പേരുകള്‍ ഉറപ്പിച്ചു. ബിജെപിക്ക് ജയസാധ്യത കല്പിക്കുന്ന രണ്ടു മണ്ഡലങ്ങളാണിത്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അമിത്ഷാ അവസാന തീരുമാനമെടുക്കും. 
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാതെ ഒഴിവാക്കപ്പെട്ട സുരേഷ് ഗോപിയെ കൊല്ലത്ത് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ശബരിമല സമരത്തോടെ താരമായി മാറിയ കെ.സുരേന്ദ്രന് തൃശ്ശൂര്‍ സീറ്റ് കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കേരളത്തിലെ ബിജെപി ഘടകം തീരുമാനിച്ച പട്ടികയില്‍ അവസാന നിമിഷം ആര്‍.എസ്.എസ് നേതൃത്വം മാറ്റം നിര്‍ദ്ദേശിച്ചതോടെയാണ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക