Image

ആന്ധ്രയില്‍ വൈഎസ്ആര്‍ കുടുംബത്തിലെ കൊലപാതകം; തീപിടിച്ച് ആന്ധ്രാ പ്രദേശ്

കല Published on 17 March, 2019
ആന്ധ്രയില്‍ വൈഎസ്ആര്‍ കുടുംബത്തിലെ കൊലപാതകം;  തീപിടിച്ച് ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഇന്നും ജനങ്ങളുടെ പ്രീയ നേതാവുമായ വൈ.എസ്.ആര്‍ എന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. 
സംയുക്ത ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്‍റെ കിരീടം വെക്കാത്ത നേതാവായിരുന്നു വൈ.എസ് രാജശേഖര റെഡ്ഡി.  1998ല്‍ വൈ.എസ് രാജ റെഡ്ഡി എന്ന വൈഎസ്ആറിന്‍റെ പിതാവ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് വൈ.എസ്.ആര്‍ 2009ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 
സമീപകാലത്ത് വൈഎസ്ആറിന്‍റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് നേരെ കൊലപാതക ശ്രമം നടന്നിരുന്നു. ഇപ്പോള്‍ വൈ.എസ്.ആറിന്‍റെ സഹോദരന്‍ വിവേകാനന്ദന്‍ അസ്വഭാവികമായി കൊല്ലപ്പെട്ടിരിക്കുന്നു. സ്വവസതിയിലെ കുളിമുറിയില്‍ മരിച്ച നിലയിലാണ് വിവേകാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. 
ടി.ഡി.പിയാണ് ഇതിന് പിന്നിലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി ആരോപിച്ചു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തി തിരിച്ചു വന്നതിന് ശേഷമാണ് വിവേകാനന്ദ കൊല്ലപ്പെട്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക