Image

ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാര്‍

കല Published on 17 March, 2019
ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാര്‍


ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും. ഇതില്‍ മലയാളിയായ അന്‍സി അലിബാവയും ഉള്‍പ്പെടുന്നു. അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ഹൈക്കമീഷണറാണ്. 
ഇരകളുടെ കുടുംബാഗങ്ങള്‍ക്ക് ന്യൂസിലന്‍ഡിലേക്ക് എത്താന്‍ വിസ ശരിയാക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കമീഷണര്‍ അറിയിച്ചു. 
മരിച്ചവരുടെ കൂട്ടത്തിലുള്ള അന്‍സിബ തൃശ്ശൂര്‍ സ്വദേശിനിയാണ്. 
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് കൂട്ടക്കൊലപാതകം നടന്നത്. ഓസ്ട്രേലിയക്കാരനായ ബ്രെന്‍റമ് ടാരന്‍റാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ന്യൂസിലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലപാതകമാണ് അരങ്ങേറിയത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക