Image

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫിന് ടോറോന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കം

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 March, 2019
അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫിന് ടോറോന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കം
ന്യൂയോര്‍ക്ക് : അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 33-ാമത് കുടുംബമേളയുടെ ഇടവക തലത്തിലുള്ള കിക്കോഫ് 2019 മാര്‍ച്ച് 1-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കാനഡയിലെ ടോറോന്റോ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടന്നു.

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതി ഭദ്രാസന മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ആദ്യ രജിസ്ട്രേഷന്‍ നല്‍കിക്കൊണ്ട് കിക്കോഫ് നടത്തി. മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി, ജോയിന്റ് ട്രഷറര്‍ ബിനോയ് വര്‍ഗ്ഗീസ്, ഭദ്രാസന കൗണ്‍സിലര്‍ റവ. ഫാ. എബി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഡാളസ് ഷെറട്ടണ്‍ ഡിഎഫ്ഡബ്ല്യൂ ഹോട്ടലില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെയാണ്. മുതിന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്, അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളിലെ രജിസ്ട്രേഷന്‍ കിക്കോഫ് ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യ പ്രഭാഷകനായിരിക്കും. 'സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

യാക്കോബായ സഭയുടെ തന്നെ അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്‌നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ശില്പശാലകള്‍ നയിക്കും.

റവ. ഫാ. സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസപ്രഖ്യാപനം, സംഗീത വിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികള്‍, വിബിഎസ്സിന്റെ ഭാഗമായി ലോഗോ ലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇനിയും ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ ഒട്ടും താമസിക്കാതെ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് താമസ സൗകര്യങ്ങള്‍ കരസ്ഥമാക്കണമെന്നു സംഘാടകര്‍ അറിയിക്കുന്നു. കൂടാതെ, നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍
രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. രജിസ്ട്രേഷന്‍ ഫോമുകള്‍ www.malankara.com - ല്‍ ലഭ്യമാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫിന് ടോറോന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കം
Join WhatsApp News
രക്ഷപ്പെടൂ 2019-03-17 13:08:33
 രക്ഷപ്പെടൂ 

കുറ്റ സമ്മതത്തിൻ സാക്ഷ്യപത്രം കയ്യിലേന്തി 
നിൽക്കുന്ന സോദരാ നീ ശ്രവിക്കു 
സൂക്ഷിക്കു നീ കാപട്യവേഷധാരികളെ 
അവരുടെ കെണിയിൽ നിന്നും ഊരിപ്പോരാൻ 
പാടുപെടുന്നുണ്ട് പതിനായിരങ്ങൾ . 
ഒരിക്കൽ നീ അതിൽ പെട്ടുപോയാൽ 
ചതുപ്പു കുഴിക്കുള്ളിൽ പെട്ടപോലെ 
ഒരു കാലു നീ ഊരാൻ ശ്രമിച്ചിടുമ്പോൾ 
മറു കാല് കീഴോട്ട് താണുപോകും 
സ്വർഗ്ഗവും നരകവും അങ്ങനൊന്ന്‌ 
ഈരേഴ് പതിനാല് ലോകത്തിലെങ്ങുമില്ല
(ഈരേഴ് പതിനാലു ലോകം കാല്പനികം ) 
ജനനവും മരണവും ഒരു സത്യമത്രെ 
അതിൽ നിന്നൊരുത്തനും രക്ഷയില്ല 
അപകടം അതിക്രമം ചതി വഞ്ചനകൾ 
അതുകാണും മനുഷ്യർ ഉള്ളിടത്തോളം 
അവനവൻ ചെയ്യന്ന കർമ്മഫലം 
അവനവൻ തന്നെ അനുഭവിക്കും 
നീ മരിച്ചാൽ ദിവസം മൂന്നിനുള്ളിൽ 
നിന്നെ കുഴിച്ചു മൂടും പഴുത്തു ചീഞ്ഞിടാതെ 
ഒരു വര്ഷം തികയും മുൻപ് തന്നെ 
നിന്റെ നാമം ജനം ഓർക്കുകില്ല 
മരിക്കാൻ ഇവിടുണ്ട് ഒട്ടേറെ ജനം 
അവർ നിൽക്കുന്നവരുടെ ഊഴം നോക്കി
പാവം നിന്റ നിൽപ്പ് കണ്ടാൽ 
കാൽവറി മല ഓർമ്മ വന്നിടുന്നു 
അന്നുമുണ്ടായിരുന്നിതുപോലെ പുരോഹിതന്മാർ 
പാവം ആ യേശുവിനെ ക്രൂശിച്ചിടുവാൻ 
പോരോഹിത്യത്തിന്റെ ചിഹ്നമായ 
മേലങ്കി തൊപ്പി നീണ്ട താടി 
കൺകളിൽ ദഹിപ്പിക്കാൻ പോരുന്ന അഗ്നി നാളം 
കയ്യാഫസ് എന്ന മഹാപുരോഹിതൻ 
നിന്നിരുന്നു മരണത്തിൻ കത്തുമായി
കേട്ടു തെരുവിൽ ജനത്തിൻ ആർത്തനാദം 
'ക്രൂശിക്ക ക്രൂശിക്ക ഇവനെയെന്ന് '
ഒരിക്കൽ അവനെ രാജാവാക്കാൻ 
തുനിഞ്ഞതാ ഈ ജനങ്ങൾ 
എന്നാൽ ആ ജനത്തെ പുരോഹിതവർഗ്ഗം 
തലതിരിച്ചാ സത്യാന്വേഷിക്കു നേരെ
ഇന്ന് നിന്നെ ഇവർ രാജാവാക്കി വാഴ്ത്തും 
നാളെ നിന്നെ ഇവർ ക്രൂശിൽ തൂക്കി കൊല്ലും 
രക്ഷപ്പെടൂ സ്നേഹിത ഉടനെ തന്നെ 
വെറുതെ മരിക്കാതീ ചെറുപ്രായത്തിൽ നീ
മതമെന്ന ചെകുത്താന്റെ പിടിയിൽപ്പെട്ടു 
മരിക്കുന്നു മരമണ്ടർ ദിനവുമിങ്ങ് 
വംശജാതിമത പിശാച് ലോകമെങ്ങും 
ചുറ്റി തിരിയുന്നു രക്തദാഹിയായി 
അവർക്കായി കിന്നരം മീട്ടിടുന്നു 
ഭരണാധികാരികൾ പുരോഹിതർ രാഷ്ട്രീയക്കാർ 
John 2019-03-17 15:25:38
ക്രിസ്തു മതത്തെയോ പുരോഹിതരെയോ വിമർശിച്ചാൽ കുരു പൊട്ടും. കൂറിലോസ് തിരുമേനി കഴിഞ്ഞ ആഴ്ച ചോദിച്ച പോലെ ക്രിസ്ത്യാനിക്കെന്താ കൊമ്പുണ്ടോ. ശരിക്കും അറിഞ്ഞുകൊണ്ട് തന്നെ ആണ് വിമർശിക്കുന്നത്, മറ്റു മതങ്ങളെക്കുറിച്ചു അറിയാത്തതു കൊണ്ട് വിമര്ശിക്കുന്നില്ല. അതിനു ആർ എസ് എസ് ചാപ്പ കുത്താൻ ആരാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത് 
Concerned 2019-03-17 14:08:26
ഈ കവിത വായിച്ചു കഴിഞ്ഞ്  ഈ ആളുടെ നിൽപ്പ് കണ്ടിട്ട് വളരെ സഹതാപം തോന്നുന്നു. കാല്വരിയിലേക്ക് ഇനി അധിക ദൂരം ഇല്ല .

Ninan Mathulla 2019-03-17 14:28:34

My doubts about BJP strategy to make India a Hindu nation by destroying other religious faiths and minorities in India by using the channels, Youtube, media and news paper comment columns like emalayalee are getting stronger every day. BJP has a well organized propaganda machine active in social media, news channels, and in comment columns in news papers. So beware! Look at the comments here by ‘rakshapedu’ here today. What he is propagating is Hindu philosophy and attacking Christian religion. He is propagating the Karama philosophy of Hindusm. It is a philosophy or theory and nobody can prove it scientifically. The person named ‘Vidhyadharan’ also is propagating Hindu philosophy here and attacking Christian priests and Christian religion most of the time through his comments when he attacks religion. Many articles and news appear here related to Hindusm. I do not see these people comment negatively about any of the Hindu rituals or practices here. So they must be part of the propaganda machinery of BJP. Beware?

വായനക്കാരുടെ ശ്രദ്ധക്ക് 2019-03-17 15:40:02
മാത്തുള്ള സാര്‍ പറയുന്നതില്‍ കാര്യം ഇല്ലാതെ അല്ല. ഇത് BJP പ്രോപഗണ്ട തന്നെ. 
John 2019-03-17 16:15:18
വിദ്യാധരനും ശശിയും ഒരാളാണോ ? എന്തായാലും ബൈബിളും വേദങ്ങളും നന്നായി അറിയാവുന്ന ബിജെപി . മാത്തുള്ളെടെ നാഡിഞരമ്പിൽ ഇടയ്ക്കിടയ്ക്ക് കേറി പുള്ളി പിടിക്കുന്നുണ്ട് .
ജർമ്മൻ ഷെപ്പേർഡ് (ആര്യവംശം) 2019-03-17 17:16:19
മോങ്ങാൻ ഇരിക്കുന്ന നായുടെ തലയിൽ എന്തിനാ വായനക്കാരാ തേങ്ങാ തല്ലുന്നത് ?
Johny K 2019-03-17 22:49:27
ഇ മലയാളി വായിച്ചു ഉച്ചക്കൊന്നു മയങ്ങി. ഒരു സ്വപ്നം കണ്ടു നമ്മുടെ മാത്തുള്ള ബി ജെ പി യിൽ ചേർന്നു എന്ന്. അമിത്ഷാജി ഒരു ഷാൾ പുതപ്പിക്കുന്നു. ടോം വടക്കാനും കെ വി തോമസും കണ്ണന്താനവും അരികെ നിൽക്കുന്നു. കുമ്മനവും ശ്രീധരൻ പിള്ളയും പിറകിൽ. അദ്ദേഹത്തെ പ്രവാസി ബി ജെ പി യുടെ അമേരിക്കൻ പ്രസിഡന്റ് ആയി നിയമിച്ചു. ഉച്ചക്ക് കാണുന്ന സ്വപ്നം ഫലിക്കില്ല എന്നാണല്ലോ വചനം.  
bjp Johny 2019-03-18 09:27:38
തിരഞ്ഞെടുപ്പായപ്പോൾ മെത്രാന്മാർക്ക് നല്ല മാർക്കറ്റായിരിക്കുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അരമനകളുടെ പടിക്കൽ മെത്രാന്റെ കാലുകൾ മുത്താൻ ക്യുവിലാണിപ്പോൾ. നീണ്ട കുപ്പായവും താടിയും കഴുത്തിൽ സ്വർണ്ണമോ വെള്ളി കുരിശോ തലയിൽ തലമുണ്ട്‌പോലുള്ള തൊപ്പിയോ ഉള്ളവർക്ക് ഡിമാൻഡ് കൂടുതലുണ്ട്. ബിജെപിക്കോ കോൺഗ്രസുകാർക്കോ മെത്രാനെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കാണണമെങ്കിൽ മുൻ‌കൂർ വാതിൽക്കൽ നിൽക്കുന്ന അച്ചന്റെ കൈവശം കൈമടക്ക് കൊടുത്താൽ മതിയാകും. പഴയ തോമാശ്ലീഹ മാമ്മോദീസ നല്കിയവരെല്ലാം ഇപ്പോൾ ബിജെപിയിൽ ചേർന്നുകൊണ്ടിരിക്കുന്നു. തറവാടികൾ കോൺഗ്രസിലും ചെറ്റകൾ കമ്മ്യുണിസത്തിലുമാണ് നാളിതുവരെ പ്രവർത്തിച്ചിരുന്നത്. ബിജെപിയിൽ ചേർന്നാൽ ബിജെപി തറവാടികളുടെ പാർട്ടിയാകും. തോമ്മാശ്ലീഹായുടെ കുന്തം ദേശീയ ചിന്ഹവുമാകാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക