Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 11 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 17 March, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 11 (ജോര്‍ജ് പുത്തന്‍കുരിശ്)
ബെറ്റോവെന്‍

ഞാന്‍ ഏകദേശം രണ്ടു വര്‍ഷക്കാലം വളരെ ദുരിത പൂര്‍ണ്ണമായ ഒരു ജീവിതമാണ് നയിച്ചെതെന്ന് നിങ്ങളുടെ മുന്‍പാകെ ഏറ്റു പറയേണ്ടിയിരിക്കുന്നു. ഒരു ബധിരനാണെന്ന് പറയാന്‍ എനിക്ക് അസാദ്ധ്യമായതുകൊണ്ട് സാമൂഹ്യപരമായ എല്ലാ ആഘോഷങ്ങളില്‍ നിന്നും ഞാന്‍ മാറി നിന്നിരുന്നു എന്റ വൈകല്യത്തെ എനിക്ക് നേരിടാന്‍ കഴിയുമായിരുന്നു പക്ഷെ എന്റെ തൊഴിലില്‍ പേടി ജനിപ്പിക്കുന്ന വൈകല്യമാണിത്. ഗ്രീസിലെ ദാര്‍ശനികനും തത്വചിന്തകനുമായ പ്ലേറ്റോയുടെ നിര്‍വചനം പോലെ ഈ പ്രപഞ്ചത്തിന് ആത്മാവും മനസ്സിനും ഭാവനയ്ക്കും പറക്കുവാന്‍ ചിറകുകളും സൃഷ്ടിജാലങ്ങള്‍ക്ക് ജീവനും നല്‍കിയ ലോക പ്രശസ്ത സംഗീതജ്ഞന്‍ ലഡ്‌വിഗ് വാന്‍ ബെറ്റോവന്റെ വാക്കുകളാണ് മുന്‍ സുചിപ്പിത്. അസാമാന്യ ധീഷണപാടവമുള്ള ഒരു സങ്കീര്‍ണ്ണ മനുഷ്യനായിരുന്നു ബെറ്റോവന്‍. ഇന്നെവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിയാനോ വായനക്കാരനും അതുപോലെ സംഗീതസ്വരലയവിന്യാസങ്ങളാല്‍ മേളക്കൊഴുപ്പുകളെ സൃഷ്ടിക്കാന്‍ കഴിവുള്ളവനുമായിരുന്നു. അദ്ദേഹത്തിന്റെ നൂതനങ്ങളായ സംയോജന ശൈലി സംഗീതോപകരണങ്ങളുടേയും, വായ്പ്പാട്ടുകളുടേയും, സംഗീതമേളകളുടേയും, നാല് ബീറ്റുകള്‍ ചേര്‍ന്ന വാദ്യചതുഷ്‌കത്തിന്റെയും സമിശ്രസമ്മേളനത്തിന് വഴിയൊരുക്കി. പാശ്ചാത്യ സംഗീത്തിലെ ശാസ്ത്രീയ കാലഘട്ടത്തേയും കാല്പിനിക കാലഘട്ടത്തേയും ബന്ധിപ്പിക്കുന്നതില്‍ ബെറ്റോവന്‍ നിര്‍ണ്ണായകമായ ഒരു പങ്കാണ് വഹിച്ചത്.

ബെറ്റോവന്റെ വ്യക്തി ജീവിതത്തില്‍ ബധിരതയോടുള്ള പോരാട്ടം വളരെ സ്പഷ്ടമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ പല സംഗീത രചനകളും ജീവതത്തിന്റെ അവസാനത്തോടടുത്തള്ള പത്തു വര്‍ഷങ്ങളിലും അതുപോലെ കേള്‍വി ഒട്ടുംതന്നെ ഇല്ലാതിരുന്ന കാലങ്ങളിലുമാണ് നടന്നിട്ടുള്ളത്. ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണെപ്പാര്‍ട്ടിന്റെ അമാനുഷികമായ കഴിവുകളില്‍ തോന്നിയ ആദരവുമൂലമാണ് എറോയിക്ക സിംഫണി 3 എഴുതിയെതെങ്കിലും പിന്നീട് നേപ്പോളിയനിലുള്ള വിശ്വാസം നഷ്ടപ്പെടുകയും സിംഫണി 3നെ പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. പുതുമ തേടുന്നവര്‍ ഇഷ്ടപ്പെടുന്നതും പേടിപ്പെടുത്തുന്നതുമായ, നാലു സ്വരങ്ങളുടെ (ചതുഷ്‌കം), ബെറ്റോവന്റെ, വളരെ പ്രശസ്തമായ ഒരു സിംഫണിയാണ് അഞ്ച് (5). ആയിരത്തി എണ്ണൂറ്റി നാലില്‍ ആരംഭിച്ച മറ്റൊരു സിംഫണിയാണ് ആറ് (6) പല കാരണങ്ങളാലും അതിന്റെ നിര്‍മ്മാണം ആയിരത്തി എണ്ണൂറ്റി എട്ടില്‍ മാത്രമെ പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞുള്ളു.

ജര്‍മ്മനിയിലെ ഹാനോ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരുടെ ഓര്‍മ്മയ്ക്കായി രചിച്ച ഊര്‍ജ്ജസ്വലമായ ഒരു സിംഫണിയാണ് എഴ് (7). ഒളരെ പ്രസാദത്മകത്വം നിറഞ്ഞ ഈ സിംഫണി രചിച്ചത് ആയിരത്തി എണ്ണൂറ്റി പതിനൊന്നിലാണ്. ഇതിന്റെ രചയിതാവ് ഇതിനെ വിളിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും ശ്രേയസ്‌കരമായ സൃഷ്ടിയെന്നാണ്. ആയിരത്തി എണ്ണൂറ്റി ഇരുപത്തിനാലില്‍ ഒരു കത്തോലിക്ക ദിവ്യബലിയുടെ സമയത്ത് നടത്തിയ ബെറ്റോവന്റെ അരങ്ങേറ്റം ഏറ്റവും വലിയ നേട്ടമായി കരുതുന്നു. തൊണ്ണൂറു മിനിറ്റിന് താഴെ നടത്തിയ ഈ സംഗീത കച്ചേരിയില്‍, ഗായകസംഘം, വാദ്യമേളസംഘം, കൂടാതെ നാല് ഏകാന്തഗായകരേയും അവതരിപ്പിച്ചു എന്നുള്ളതാണ് അതിന്റെ പ്രത്യേകത. ബെറ്റോവന്റെ ഒന്‍പതാമത്തേതും അവസാനത്തേതുമായ സിംഫണി ആയിരത്തി എണ്ണൂറ്റി ഇരുപത്തിനാലിലാണ് പൂര്‍ണ്ണമാക്കിയത്. കേളികെട്ട ഈ സിംഫണി അദ്ദേഹത്തിന്റെ ഏറ്റവും ഉന്നതമായ രചനയായി കണക്കാക്കപ്പെടുന്നു. നാല് ഏകാന്തഗീതകരും, ഗായക സംഘവും, ചേര്‍ന്ന് പാടുന്ന ‘ഓഡ് ടു ജോയി’ എന്ന അന്തിമ ഭാവഗീതം സംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു രചനയായി ഇന്നും നിലകൊള്ളുന്നു.

വര്‍ദ്ധിച്ചുകൊണ്ടിരുന്ന ബധിരതയിലും വളരെ ദ്രുതഗതിയിലാണ് ബെറ്റോവന്‍ തന്റെ രചനകള്‍ നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഒരു സംഗീതനാടകം, ആറ് സിംഫണികള്‍, നാല് ഏകവാദ്യ സംഗീതമേള, തന്ത്രികള്‍ ഉപയോഗിച്ചുള്ള സംഗീതം, ഏഴ് പിയാനോ ഉപയോഗിച്ചുള്ള ഉപകരണസംഗീതം, അഞ്ചു പിയാനോകള്‍ ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, നാല് സുസ്വരസംഗീത കച്ചേരിയുടെ ഔപചാരിക അവതരണം, നാല് മൂന്ന്‌പേരടങ്ങിയ സംഗീതം, രണ്ട് ആറുപേരടങ്ങുന്ന ഗായക സംഘത്തിന്റെ അവതരണം കൂടാതെ എഴുപത്തിരണ്ടു ഗാനങ്ങളും അവതരിപ്പിച്ചു.

ബെറ്റോവന്റെ കാലഘട്ടത്തിലെ തുല്യതയില്ലാത്ത ഉപകരണ രചനയാണ് ‘മൂണ്‍ലൈറ്റ് സൊണാറ്റ’. ഒരു നിലാവെളിച്ചത്തില്‍, ഓളത്തില്‍ ചാഞ്ചാടുന്ന കളിയോടത്തെ ആസ്പദമാക്കി ജര്‍മ്മന്‍ കാല്പനിക കവി ലഡ്‌വിഗ് റെല്‍സ്റ്റാബ് രചിച്ച കവിതയുടെ വാദ്യമേള ആവിഷ്‌ക്കാരമാണ് ‘മൂണ്‍ലൈറ്റ് സൊണാറ്റ.”

നിഗൂഡതയെ എന്റെ തലയിലൊളിപ്പിച്ച്,

എന്റെ കീഴടങ്ങലിനെ സന്തോഷത്തോടെ

സ്വീകരിക്കാന്‍ നീട്ടുന്ന കൈകളെ ഞാന്‍ ഒഴിവാക്കും.

എന്റെ കണ്ണുകളെപ്പോലു എനിക്ക് ചിലപ്പോള്‍ വിശ്വസിക്കാനാവില്ല

ഞാന്‍ നടന്നു വന്ന പാതകള്‍. ഭയംകൊണ്ട് പാകിയതായിരുന്നു,

അവസാനമില്ലാത്ത ഭൂഗര്‍ഭപ്പാതകള്‍, എത്തിപിടിച്ചാല്‍ മാത്രം മതിയെന്ന്

മനസ്സിലാകാത്ത വിധം ചുറ്റിപിണഞ്ഞു കിടക്കുന്ന പാതകള്‍.

അന്ധകാരത്തിന്റെ പ്രകാശപൂരിതമായ അവസ്ഥ, മുഖംമൂടിക്കു പിന്നില്‍, കാപട്യം,

രാത്രി എത്തിയിരിക്കുന്നു, പകല്‍ അവസാനിച്ചിരിക്കുന്നു

ഒരിക്കല്‍ രക്തം ഉറ്റി കഴിഞ്ഞാല്‍ ഒരാവശ്യം എപ്പോഴും ഉണ്ടായിരുന്നു

രാത്രിയുടെ തിരശ്ശീല വീഴുന്നതിപ് മുന്‍പ്

വിളക്കതിന്റെ വിറയ്പിക്കുന്ന നിഴല്‍ ചിത്രം വരയ്ക്കും മുന്‍പ്

ഞാന്‍ നിന്റെ തലയ്ക്കുള്ളില്‍ നിന്റെ സന്തോഷം കവരനായി നൂന്നുകേറും (മൊഴിമാറ്റംസ്വന്തം)

അദ്ദേഹത്തിന്റെ ബധിരത ഏല്ലപ്പിച്ച കഠിനമായ ദുഃഖത്തേയും ശോകാവസ്തയേയും വിവിരിക്കുന്ന ഒരു കുറിപ്പ് വളരെ കാലം ഒളിച്ചു വച്ചിരുന്നതായി പറയപ്പെടുന്നു. ഇത് അദ്ദേഹം തന്റെ സഹോദരങ്ങള്‍ക്കായി എഴുതിയതായി രേഖപ്പെടുത്തിയിരിക്കുന്നു. “ഞാന്‍ ദേഷ്വബുദ്ധിയുള്ളവനും, മര്‍ക്കടമുഷ്ടിക്കാരനും, മനുഷ്യവിദ്വേഷിയുമെന്നു കരുതുന്നവരെ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. എന്റെ ജീവനെ എടുക്കുവാന്‍ കഴിയുന്നതും എന്നെ കുറിച്ച് നിങ്ങള്‍ തെറ്റായി കാണുവാന്‍ തക്കവണ്ണം എന്റെ ഉള്ളില്‍ ഒളിഞ്ഞരിക്കുന്ന രഹസ്യങ്ങളെ നിങ്ങള്‍ക്കറിയില്ലല്ലോ? എന്നിലെ കലയാണ് എന്നെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. എന്റെ ഉള്ളിലുള്ളതിനെ മുഴുവന്‍ പുറത്തുകൊണ്ടു വരുന്നതുവരെ എനിക്കി ലോകം വിട്ടുപോവാന്‍ കഴിയില്ല.” എന്ന ഈ പ്രശസ്തമായ കുറിപ്പിനെ “ഹൈലജന്‍സ്റ്റാട്ട്ട് ടെസ്റ്റമെന്റ്’ എന്നാണ് അറിയപ്പെടുന്നത്.് ഒരു പക്ഷെ ‘മൂണ്‍ലൈറ്റ് സൊണാറ്റക്ക് ജീവിന്‍ നല്‍കുവാന്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന മേല്‍പ്പറഞ്ഞ കവിത കാരണമായിരിന്നിരിക്കാം.

‘ഒരു ആരാധ്യപുരുഷന്‍ എന്നു പറയുന്നത് ആ വ്യക്തിയുടെ ഭയത്തേയും പരിധികളേയും അതിജീവിച്ച് അനന്യസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവരെയാണ്. നമ്മളിലുണ്ടെന്ന് നാം വിശ്വസിക്കുന്ന കഴിവുകളെ പ്രതിനിധാനം ചെയ്യുന്നവരാണവര്‍’ (ഡാനി ഫിങ്കറോത്ത്). ബധിരതയുടെ നടുവിലും ‘ജീവാതുജീവിതസുഃഖമേകുന്ന’ സംഗീതത്തെ ഉയര്‍ത്തിയ, ചാരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ ഈ ഫിനിക്‌സ പക്ഷി, ജീവിതം നിര്‍ദയത്വത്തോടെ ഒറ്റപ്പെടുത്തിയിരിക്കുന്നു എന്നു കരുതുന്നവരുടെ ആരാധ്യപുരുഷനാണെന്നുള്ളതില്‍ സന്ദേഹമില്ല.

ചിന്താമൃതം

“ഞാന്‍ ദേഷ്വബുദ്ധിയുള്ളവനും, മര്‍ക്കടമുഷ്ടിക്കാരനും, മനുഷ്യവിദ്വേഷിയുമെന്നു കരുതുന്നവരെ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. എന്റെ ജീവനെ എടുക്കുവാന്‍ കഴിയുന്നതും എന്നെ കുറിച്ച് നിങ്ങള്‍ തെറ്റായി കാണുവാന്‍ തക്കവണ്ണം എന്റെ ഉള്ളില്‍ ഒളിഞ്ഞരിക്കുന്ന രഹസ്യങ്ങളെ നങ്ങള്‍ക്കറിയില്ലല്ലോ? എന്നിലെ കലയാണ് എന്നെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. എന്റെ ഉള്ളിലുള്ളതിനെ മുഴുവന്‍ പുറത്തുകൊണ്ടു വരുന്നതുവരെ എനിക്കി ലോകം വിട്ടുപോവാന്‍ കഴിയില്ല.” 
Join WhatsApp News
G. Puthenkurish 2019-03-22 17:14:21
India's Lydian Nadhaswaram adds a new wrinkle to his semifinal performance against Naturally 7, first playing a flawless "Moonlight Sonata" and then heading over to a drum kit to perform a stunning complimentary drum track to a reply of his piano track.

https://youtu.be/JSV0-OZJP0k

ബെറ്റോവന്റെ കാലഘട്ടത്തിലെ തുല്യതയില്ലാത്ത ഉപകരണ രചനയാണ് ‘മൂണ്‍ലൈറ്റ് സൊണാറ്റ’. ഒരു നിലാവെളിച്ചത്തില്‍, ഓളത്തില്‍ ചാഞ്ചാടുന്ന കളിയോടത്തെ ആസ്പദമാക്കി ജര്‍മ്മന്‍ കാല്പനിക കവി ലഡ്‌വിഗ് റെല്‍സ്റ്റാബ് രചിച്ച കവിതയുടെ വാദ്യമേള ആവിഷ്‌ക്കാരമാണ് ‘മൂണ്‍ലൈറ്റ് സൊണാറ്റ.”

നിഗൂഡതയെ എന്റെ തലയിലൊളിപ്പിച്ച്,
എന്റെ കീഴടങ്ങലിനെ സന്തോഷത്തോടെ
സ്വീകരിക്കാന്‍ നീട്ടുന്ന കൈകളെ ഞാന്‍ ഒഴിവാക്കും.
എന്റെ കണ്ണുകളെപ്പോലു എനിക്ക് ചിലപ്പോള്‍ വിശ്വസിക്കാനാവില്ല
ഞാന്‍ നടന്നു വന്ന പാതകള്‍. ഭയംകൊണ്ട് പാകിയതായിരുന്നു,
അവസാനമില്ലാത്ത ഭൂഗര്‍ഭപ്പാതകള്‍, എത്തിപിടിച്ചാല്‍ മാത്രം മതിയെന്ന്
മനസ്സിലാകാത്ത വിധം ചുറ്റിപിണഞ്ഞു കിടക്കുന്ന പാതകള്‍.
അന്ധകാരത്തിന്റെ പ്രകാശപൂരിതമായ അവസ്ഥ, മുഖംമൂടിക്കു പിന്നില്‍, കാപട്യം,
രാത്രി എത്തിയിരിക്കുന്നു, പകല്‍ അവസാനിച്ചിരിക്കുന്നു
ഒരിക്കല്‍ രക്തം ഉറ്റി കഴിഞ്ഞാല്‍ ഒരാവശ്യം എപ്പോഴും ഉണ്ടായിരുന്നു
രാത്രിയുടെ തിരശ്ശീല വീഴുന്നതിപ് മുന്‍പ്
വിളക്കതിന്റെ വിറയ്പിക്കുന്ന നിഴല്‍ ചിത്രം വരയ്ക്കും മുന്‍പ്
ഞാന്‍ നിന്റെ തലയ്ക്കുള്ളില്‍ നിന്റെ സന്തോഷം കവരനായി നൂന്നുകേറും (മൊഴിമാറ്റംസ്വന്തം) 
അബദ്ധം 2019-03-22 20:43:17
ബിഥോവന്റെ മൂൺ‌ലൈറ്റ് സൊണാറ്റയെക്കുറിച്ചുള്ള പുത്തൻ‌കുരിശിന്റെ കമന്റ്. 1801-ൽ Piano Sonato No. 14 in C minor എന്ന പേരിലാണ് ഈ സൊണാറ്റ രചിക്കപ്പെട്ടത്. 1799-ൽജനിച്ച ലുഡ്‌വിഗ് റെൽ‌സ്റ്റാറ്റിന്റെ കവിതയെ ആസ്പദമാക്കിയല്ല ഇത് രചിച്ചത്. അന്ന് അദ്ദേഹത്തിന് രണ്ടു വയസ്സേ പ്രായമുള്ളായിരുന്നു. വളർന്ന് വലുതായപ്പോൾ റെൽ‌സ്റ്റാറ്റ് ഒരു കവിയും സം‌ഗീത നിരൂപകനും ആയി അറിയപ്പെട്ടു. 

1832-ൽ, ബിഥോവന്റെ മരണത്തിന് അഞ്ചു വർഷങ്ങൾക്ക് ശേഷം, റെൽ‌സ്റ്റാറ്റ് ബിഥോവന്റെ സൊണാറ്റയെക്കുറിച്ച് എഴുതിയ നിരൂപണത്തിൽ സൊണാറ്റയുടെ ആദ്യഭാഗം ഉളവാക്കുന്ന പ്രതീതി, ലുസേർൺ തടാകത്തിൽ നിലാവ് ഉളവാക്കുന്ന പ്രതീതിപോലെയാണെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷമാണ് ഈ സൊണാറ്റ മൂൺലൈറ്റ് സൊണാറ്റ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 

പുത്തൻ‌കുരിശ് മൊഴിമാറ്റം ചെയ്ത കവിതയും സൊണാറ്റയും തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലാകുന്നില്ല.


G. Puthenkurish 2019-03-22 23:20:10
നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു .

"1832-ൽ, ബിഥോവന്റെ മരണത്തിന് അഞ്ചു വർഷങ്ങൾക്ക് ശേഷം, റെൽ‌സ്റ്റാറ്റ് ബിഥോവന്റെ സൊണാറ്റയെക്കുറിച്ച് എഴുതിയ നിരൂപണത്തിൽ സൊണാറ്റയുടെ ആദ്യഭാഗം ഉളവാക്കുന്ന പ്രതീതി, ലുസേർൺ തടാകത്തിൽ നിലാവ് ഉളവാക്കുന്ന പ്രതീതിപോലെയാണെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷമാണ് ഈ സൊണാറ്റ മൂൺലൈറ്റ് സൊണാറ്റ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്."

തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി . 'അബദ്ധം' പറ്റിയതിൽ ഖേദിക്കുന്നു . ഒറിജിനൽ കോപ്പിയിൽ മാറ്റം വരുത്തുന്നതായിരിക്കും 

മാർക്കസ് മില്ലറിന്റെ മൂൺലൈറ്റ് സൊനാറ്റയുടെ ആതാമാവിഷ്ക്കാരപരമായ കവിതക്ക് ബിഥോവന്റെ ആത്മസംഘർഷത്തെ ( “ഞാന്‍ ദേഷ്വബുദ്ധിയുള്ളവനും, മര്‍ക്കടമുഷ്ടിക്കാരനും, മനുഷ്യവിദ്വേഷിയുമെന്നു കരുതുന്നവരെ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. എന്റെ ജീവനെ എടുക്കുവാന്‍ കഴിയുന്നതും എന്നെ കുറിച്ച് നിങ്ങള്‍ തെറ്റായി കാണുവാന്‍ തക്കവണ്ണം എന്റെ ഉള്ളില്‍ ഒളിഞ്ഞരിക്കുന്ന രഹസ്യങ്ങളെ നങ്ങള്‍ക്കറിയില്ലല്ലോ? എന്നിലെ കലയാണ് എന്നെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. എന്റെ ഉള്ളിലുള്ളതിനെ മുഴുവന്‍ പുറത്തുകൊണ്ടു വരുന്നതുവരെ എനിക്കി ലോകം വിട്ടുപോവാന്‍ കഴിയില്ല.”) ഒപ്പി എടുക്കാൻ  കഴിഞ്ഞതുപോലെ തോന്നി. അതുകൊണ്ടാണ് മൊഴിമാറ്റം നടത്തിയത്.  ഈ ലേഖനത്തിന്റെ  ഉദ്ദേശ്യം ഇതുപോലെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചവരുടെ കഥ പറയുക എന്നുള്ളതാണ് 

മൂൺലൈറ് ലിറിക്സ് 

Hiding mystery in my head
I avoid the arms that with pleasure
Would welcome my surrender
I can't even trust my eyes
The path I walked is paved with fear
Tunnel with no end
And too winding to understand that all I need is to reach out
For brighter side of the dark
Behind the mask
Hypocrisy
Night is come
Day is done
Once blood has been drawn
There's always a need
Before the curtain of night will fall
With its heaviness
Before the lamp will project a trembling silhouettes
I'll sneak into your head to steal your happiness 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക